അരിസോണ: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി (74) അന്തരിച്ചു. ബോക്‌സിങ് ഹെവി വെയ്റ്റിംഗ് മുന്‍ ലോക ചാമ്പ്യനായിരുന്നു. അമേരിക്കയിലെ അരിസോണയിലെ ഫോണിക്‌സ് ആസ്പത്രിയിലായിരുന്നു അന്ത്യം.
ശ്വാസ കോശസംബന്ധ അസുഖത്തെ തുടര്‍ന്ന് അലിയെ വ്യാഴാഴ്ച്ചയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അലിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ അദ്ദേഹതത്തിന്റെ അവസ്ഥ അതീവ ഗുരുതരമാണെന്ന് കുടുംബാംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു.

വളരെ നാളായി പാര്‍ക്കിന്‍സണ്‍ രോഗ ബാധിതനായിരുന്നു അലി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ന്യുമോണിയ മൂലം അദ്ദേഹത്തെ പല തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1981 ലാണ് അലി തന്റെ കായിക ജീവിതം അവാനിപ്പിച്ചത്.