Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് 'ഇടിക്കാനുള്ള' അംഗീകാരം റദ്ദാക്കി

ദില്ലി: ഇനി ഇടിവാങ്ങുന്നതും കൊടുക്കുന്നതും സൂക്ഷിച്ചായിക്കൊളൂ. ഇന്ത്യന്‍ അമച്വര്‍ ബോക്‌സിംഗ് ഫെഡറേഷന്റെ അംഗീകാരം അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ (എ ഐ ബി എ) റദ്ദാക്കിയിരിക്കുകയാണ്. ഇതോടെ ഇനി താരങ്ങള്‍ക്ക് ഇന്ത്യന്‍ ത്രിവര്‍ണ പതകയുടെ കീഴില്‍ കളിക്കാനാകില്ല.

നിലവിലുള്ള ഭരണ സംമിതിയെ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് നടപടിയെന്ന് അസോസിയേഷന്‍ അറിയിച്ചു. അതിനാല്‍ അസോസിയേഷന്റെ മാനദണ്ഡ പ്രകാരം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നാണ് അസോസിയേഷന്റെ നിര്‍ദ്ദേശം.

boxing

വിലക്ക് നീങ്ങുന്നതുവരെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ത്രിവര്‍ണപതാക ഉപയോഗിക്കാനാകില്ല. പകരം പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ ബോക്‌സിംഗ് താരങ്ങള്‍ക്കും കോച്ചുമാര്‍ക്കും അന്താരാഷ്ട്ര മത്സരങ്ങളില്‍ എ ഐ ബി എയുടെ കീഴില്‍ സ്വതന്ത്ര താരങ്ങളായി മത്സരിക്കാം.

അംഗീകാരം റദ്ദാക്കുന്നതില്‍ ഖേദമുണ്ടെന്നും എന്നാല്‍ നടപടിയെടുക്കാതിരിക്കാന്‍ കഴിയില്ലെന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ബോക്‌സിങ് എന്ന കായിക ഇനത്തിന്റെ പ്രതിച്ഛായ നിലവിലെ ഭരണ സമിതി നഷ്ടപ്പെടുത്തുന്നു എന്നാരോപിച്ചാണ് നടപടി.

ഒളിബിക്‌സ് അസോസിയേഷനെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെ സമാന കാരണങ്ങളാല്‍ 2012 ഡിസംബര്‍ ആറ്മുതല്‍ ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷന്‍ സസ്‌പെന്‍ന്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഒളിബിക്‌സ് അസോസിയേഷന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഈ സാചര്യത്തില്‍ ബോസ്‌കിങ് ഫെഡറേഷന്റെ സസ്‌പെന്‍ഷനും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചൊവ്വാഴ്ച ചേര്‍ന്ന അസോസിയേഷന്‍ യോഗത്തില്‍ അംഗീകാരം റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Story first published: Tuesday, March 4, 2014, 13:16 [IST]
Other articles published on Mar 4, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+