ദില്ലി: പത്ഭൂഷണ്‍ അവാര്‍ഡിന് അവകാശവാദവുമായി ബാഡ്മിന്റണ്‍താരം സൈന നേവാള്‍ രംഗത്തെത്തിയതിന് പിന്നാലെ ബോക്സര്‍ വിജേന്ദര്‍ സിങും സമാന ആവശ്യവുമായി രംഗത്തെത്തി. ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേതാവായ തന്നെയും പത്മഭൂഷണ്‍ അവാര്‍ഡിനായി പരിഗണിക്കണമെന്നുകാട്ടി ബോക്സിംഗ് ഇന്ത്യയ്ക്ക് വിജേന്ദര്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്.
പത്ഭൂഷണ്‍ അവാര്‍ഡിന് ഏറ്റവും അര്‍ഹനായത് രണ്ടുതവണ ഒളിമ്പിക്സ് മെഡല്‍ നേടിയ ഗുസ്തിതാരം സുശീല്‍ കുമാറാണ്. ശേഷം സൈന നേവാളിനൊപ്പം തനിക്കും അതിന് അര്‍ഹതയുണ്ടെന്ന് വിജേന്ദര്‍ സിങ് പറഞ്ഞു. പത്മശ്രീ ലഭിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞതിനാല്‍ തനിക്ക് നിയമപ്രകാരം അവാര്‍ഡ് നല്കുന്നതില് തടസ്സമില്ലെന്നും വിജേന്ദര്‍ വ്യക്തമാക്കി.
2010ല്‍ വിജേന്ദറിന് പത്മശ്രീ അവര്‍ഡ് ലഭിച്ചിരുന്നു. അതേവര്‍ഷം തന്നെയാണ് സൈന നേവാളിനും പത്മശ്രീ നല്‍കിയത്. എന്നാല്‍ തൊട്ടടുത്തവര്‍ഷം പത്മശ്രീ ലഭിച്ച സുശീല്‍ കുമാറിനെ പത്മഭൂഷണ്‍ അവാര്‍ഡിന് പരിഗണിച്ചതോടെയാണ് അവാര്‍ഡിന് അവകാശവാദവുമായി സൈന നേവാള്‍ രംഗത്തെത്തിയത്. ട്വിറ്റില്‍ അവാര്‍ഡ് കമ്മറ്റിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സൈന നടത്തിയത്.
സൈനയുടെ പ്രതിഷേധത്തിനൊടുവില്‍ അവരെ അവാര്‍ഡിനായി പരിഗണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വിജേന്ദറും രംഗത്തെത്തിയത്. എന്നാല്‍, നേരത്തെ ചില കേസുകളുമായി ബന്ധപ്പെട്ട് വിജേന്ദറിന്റെ പേര് ഉയര്‍ന്നുവന്നതിനാല്‍ പത്മഭൂഷണ്‍ ഇത്തവണ വിജേന്ദറിനെ പരിഗണിക്കാന്‍ ഇടയില്ലെന്നാണ് വിവരം. അവാര്‍ഡിന് അവകാശവാദവുമായി താരങ്ങള്‍ നേരിട്ട് രംഗത്തെത്തുന്നത് സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്.