Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിമ്പിക്‌സില്‍ പാക്കിസ്ഥാനുവേണ്ടി മത്സരിക്കണമെന്ന് ആമിര്‍ ഖാന്‍

ലണ്ടന്‍: ഒളിമ്പിക്‌സില്‍ പാക്കിസ്ഥാനുവേണ്ടി മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ബോക്‌സിങ് താരം ആമിര്‍ ഖാന്‍. 2004ല്‍ ആതന്‍സ് ഒളിമ്പിക്‌സില്‍ ബ്രിട്ടനുവേണ്ടി സില്‍വര്‍ മെഡല്‍ നേടിയ താരമാണ് പാക്കിസ്ഥാന്‍ വംശജനായ ആമിര്‍ ഖാന്‍. ബോള്‍ട്ടനില്‍ ജനിച്ചുവളര്‍ന്ന ആമിര്‍ ലോകത്തെ അറിയപ്പെടുന്ന പ്രൊഫഷണല്‍ ബോക്‌സറാണ്.

പ്രൊഫഷണല്‍ ബോക്‌സര്‍മാര്‍ക്ക് ഒളിമ്പിക്‌സിന് മത്സരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇതുവരെയുള്ള നിയമം. എന്നാല്‍, പ്രൊഫഷണല്‍ ബോക്‌സര്‍മാര്‍ക്കും രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കാമെന്ന് ബുധനാഴ്ച ഇന്റര്‍ നാഷണല്‍ ബോക്‌സില്‍ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

amir-khan-boxer

ഇതോടെയാണ് പാക്കിസ്ഥാനുവേണ്ടി മത്സരിക്കാനുള്ള ആഗ്രഹം ആമിര്‍ തുറന്നുപറഞ്ഞത്. അസോസിയേഷന്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആമിര്‍ പറഞ്ഞു. ബോക്‌സര്‍മാര്‍ക്ക് ഇത് സഹായകരമാകും. നിയമം അനുവദിക്കുകയാണെങ്കില്‍ റിയോ ഒളിമ്പിക്‌സില്‍ പാക്കിസ്ഥാനുവേണ്ടി മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.

നേരത്തെ, ലണ്ടന്‍ ഒളിമ്പിക്‌സില്‍ പാക്കിസ്ഥാനുവേണ്ടി മത്സരിക്കാനുള്ള ആമിറിന്റെ സഹോദരന്റെ നീക്കം ബ്രിട്ടന്‍ തടഞ്ഞിരുന്നു. ജൂനിയര്‍ ലവലില്‍ ഗ്രേറ്റ് ബ്രിട്ടനുവേണ്ടി കളിച്ച താരമായതിനാലാണ് ബ്രിട്ടന്‍ സഹോദരനെ അനുവദിക്കാതിരുന്നത്. അതുകൊണ്ടുതന്നെ ആമിര്‍ ഖാനും ഒളിമ്പിക്‌സില്‍ പാക്കിസ്ഥാനുവേണ്ടി മത്സരിക്കാന്‍ കഴിഞ്ഞേക്കില്ല. അതേസമയം, ആമിര്‍ ഖാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ പാക്കിസ്ഥാന്‍ ഇതിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

Story first published: Friday, June 3, 2016, 8:44 [IST]
Other articles published on Jun 3, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+