Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെക്‌സ് ടേപ്പ്; റയല്‍ മാഡ്രിഡ് താരം കരിം ബെന്‍സിമ അറസ്റ്റില്‍

പാരിസ്: ഫ്രഞ്ച് ടീമിലെ സഹതാരം മാത്യു വാല്‍ബുനെയുടെ സെക്‌സ് ടേപ്പുമായി ബന്ധപ്പെട്ട് റയല്‍മാഡ്രിഡ് താരം കരിം ബെന്‍സിമ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ബുധനാഴ്ച വെഴ്‌സില്ലിസ് പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ചശേഷം ബെന്‍സിമയെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് വിവരം. ബെന്‍സിമ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്.

ബെന്‍സിമയുടെ അഭിഭാഷകന്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. മാത്യു വാല്‍ബുനെയാണ് ബെന്‍സിമയെ പോലീസ് കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിച്ചത്. നേരത്തെ ഇതേ കേസില്‍ മുന്‍ ഫ്രഞ്ച് ഇന്റര്‍നാഷണല്‍ ജിബ്രില്‍ സിസെയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

franceskarimbenzema

മാത്യു തന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹത്തിനെതിരായി ഇത്തരത്തില്‍ ബ്ലാക്ക്‌മെയില്‍ ചെയ്യില്ലെന്നുമാണ് സിസെയുടെ പ്രതികരണം. അതേസമയം, ചില മോശം കാര്യങ്ങള്‍ നടക്കുന്നതായി താന്‍ മാത്യുവിന് മുന്നറിയിപ്പു നല്‍കിയിരുന്നതായി സിസെ വ്യക്തമാക്കിയിട്ടുണ്ട്. സിസെയെ കൂടാതെ മറ്റു രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മാത്യു വാല്‍ബുനെയുടെ സെക്‌സ് ടേപ്പ് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ കേസ് ജൂലൈയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മൂന്നുപേര്‍ സംഭവത്തിന് പിറകിലുണ്ടെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ബെന്‍സിമയുടെ റോള്‍ എന്താണെന്ന് വ്യക്തമല്ല. പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലാണ് ഇപ്പോള്‍ ബെന്‍സിമ.

Story first published: Thursday, November 5, 2015, 9:11 [IST]
Other articles published on Nov 5, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+