മുംബൈ: അമേരിക്കയില്‍ ഉണ്ടായ തീവ്രവാദ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍തകര്‍ച്ച. ബോംബേ ഓഹരിവിപണിയില്‍ ഓഹരി സൂചിക 3000ത്തില്‍ താഴെപോയി.
ചൊവാഴ്ചത്തെ 3150.40ല്‍ നിന്ന് 2954.35ലേക്കാണ് സൂചിക താഴ്ന്നത്. തുടര്‍ന്ന് സെബിയുടെ ചില നടപടികള്‍ കാരണം രാവിലെ 10.25ഓടെ 3033.65ലെത്തിക്കാന്‍ സാധിച്ചു. എന്നാല്‍ ഇപ്പോഴും 123 പോയിന്റിന്റെ താഴ്ചയിലാണ് ഇപ്പോഴും.
രൂപയുടെ വിനിമയമൂല്യത്തിലും ഇടിവുണ്ടായി. യുഎസ് ഡോളറിന് 47.45 ആണ് ഇപ്പോഴത്തെ മൂല്യം.
ക്രൂഡ് ഓയിലിന്റെ വില ചൊവാഴ്ച തന്നെ രണ്ട് ഡോളര്‍ ഉയന്നിരുന്നു. ഇപ്പോള്‍ 34ഡോളര്‍ വിലയുള്ള ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില 40 വരെ ആവുമെന്നാണ് ഊഹം.