വിദേശമലയാളികളുടെ നിക്ഷേപത്തില്‍ സോഫ്ട്വെയര്‍ പാര്‍ക്ക്
തിരുവനന്തപുരം: വിദേശമലയാളികളുടെ പങ്കാളിത്തത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ടെക്നോളജി പാര്‍ക്ക് ആരംഭിക്കുന്നു.
ഇതിന്റെ ആസ്ഥാന കേന്ദ്രം സപ്തംബര്‍ 16 ഞായറാഴ്ച പ്രവര്‍ത്തനമാരംഭിക്കും. വിദേശമലയാളികള്‍ കേരളത്തിലെ വിവരസാങ്കേതിക രംഗത്ത് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപ സംരംഭമായിരിക്കും യുഎസ് ടെക്നോളജി പാര്‍ക്കെന്ന് പാര്‍ക്ക് അധികൃതര്‍ അവകാശപ്പെട്ടു.
അമേരിക്കയിലെ എന്‍സിഎല്‍ സിസ്റംസിന്റെയും യൂജി വേള്‍ഡ് വൈഡിന്റെയും സഹകരണത്തില്‍ ഇന്തോ-അമേരിക്കന്‍ സംയുക്ത സംരംഭമായി രൂപം കൊള്ളുന്ന പാര്‍ക്ക് വിദേശ മലയാളികളുടെ ആദ്യത്തെ സംരംഭമാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും സ്ഥാപിക്കുന്ന ടെക്നോളജി പാര്‍ക്കുകളുടെ മൊത്തം മുതല്‍മുടക്ക് 736 കോടി രൂപയായിരിക്കും.
വിവരസാങ്കേതികതയില്‍ അധിഷ്ഠിതമായ സേവനങ്ങള്‍ക്കും ഇ-ബിസിനസ് സൊല്യൂഷനുകള്‍ക്കും പുറമെ ഉയര്‍ന്ന നിലവാരമുള്ള വിവരസാങ്കേതിക വിദ്യാഭ്യാസത്തിനും യുഎസ് ടെക്നോളജി പാര്‍ക്ക് വേദിയാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications