ബാംഗ്ലൂര്‍: ബാഗ്ലൂരിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ചെറിയ കമ്പ്യൂട്ടറായ സിമ്പ്യൂട്ടര്‍ (സിമ്പിള്‍ കമ്പ്യൂട്ടര്‍) നവംബര്‍ തൊട്ട് വന്‍തോതില്‍ ഉത്പാദനം ആരംഭിക്കും.
ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലെ കമ്പ്യൂട്ടര്‍ സയന്‍സ് ഓട്ടോമേഷന്‍ വിഭാഗത്തിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് സിമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് സിമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്.
16 മെഗാ ബൈറ്റായിരിക്കും ഇതിന്റെ മെമ്മറി. ലിനക്സ് ആണ് ഓപ്പറേറ്റിംഗ് സിസ്റം. 9,000 രൂപയോളമായിരിക്കും ഇതിന്റെ വില.
സാധാരണക്കാര്‍ക്ക് പേഴ്സണല്‍ കമ്പ്യൂട്ടര്‍ വാങ്ങുക ബുദ്ധിമുട്ടാണെന്നിരിക്കെ ഇന്ത്യയിലെ നിരക്ഷരായ ജനങ്ങളെ പോലും വെബ് സര്‍ഫ് ചെയ്യാന്‍ സിമ്പ്യൂട്ടര്‍ പര്യാപ്തരാക്കുമെന്ന് നാലംഗ ശാസ്ത്രജ്ഞസംഘത്തിലെ ഒരാളായ ഡോ.സ്വാമി മനോഹര്‍ പറഞ്ഞു. വെബ് ബ്രൗസ് ചെയ്യുന്നത് നിരക്ഷരര്‍ക്ക് പോലും എളുപ്പത്തില്‍ മനസിലാക്കാവുന്ന വിധത്തിലുള്ളതാണ് സിമ്പ്യൂട്ടര്‍ സംവിധാനം ചെയ്തിരിക്കുന്നത്.
സിമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞര്‍ രൂപീകരിച്ച ട്രസ്റിനെ ഇതിനകം നിര്‍മാണ അവകാശത്തിനായി വിപ്രോയും വിഎക്സ്എല്ലും എച്ച്പിയും പോലുള്ള കമ്പനികള്‍ സമീപിച്ചിട്ടുണ്ട്.