ബോംബെ: ഓഹരി സൂചിക കഴിഞ്ഞ എട്ട് വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി.
അഫ്ഗാനിസ്ഥാന്‍ യുദ്ധം മുന്നില്‍ കണ്ട് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരി വിറ്റതാണ് വിപണിയിലെ വിലയിടിയലിന് കാരണമായത്. തിങ്കളാഴ്ച വിപണി അവസാനിച്ചപ്പോല്‍ 149.14 പോയന്റ് താണ് ബോംബെ സൂചിക 2680.98 ലെത്തിയാണ് 1993 ലാണ് ഇതിന് മുന്‍പ് ഓഹരി വില വന്‍ തോതില്‍ താണത്. 1993 നവംബര്‍ അഞ്ചിന് സൂചിക 2636.90 ലെത്തിയിരുന്നു.