1000 ടണ്‍ റബര്‍ സംഭരിക്കും
തിരുവനന്തപുരം: റബര്‍ വിലയിടിവില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ 1, 000 ടണ്‍ റബര്‍ സംസ്ഥാന മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ വഴി പൊതുവിപണിയില്‍ നിന്നും വാങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു.
സപ്തംബര്‍ 19 ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം. കിലോഗ്രാമിന് 32 രൂപ 50 പൈസ എന്ന ഏറ്റവും കുറഞ്ഞ വില അടിസ്ഥാനമാക്കിയായിരിക്കും റബര്‍ വാങ്ങുക എന്ന് ആന്റണി വ്യക്തമാക്കി.
പാലക്കാട് ജില്ലയിലും തൃശൂരിലും കുട്ടനാട്ടിലും നെല്ല് സംഭരണം തുടങ്ങുവാനും തീരുമാനമായിട്ടുണ്ട്. വിലയിടിവിന്റെ കാലത്ത് നെല്ല് സൂക്ഷിച്ചുവയ്ക്കാന്‍ ഇത് കര്‍ഷകരെ സഹായിക്കും. ഇപ്പോള്‍ നെല്ലെടുക്കുന്ന സഹകരണസംഘങ്ങള്‍ക്ക് സംഭരിക്കാനുള്ള സംവിധാനങ്ങളില്ല.
നാളികേരത്തിന്റെ വിലയിടിവിലൂടെ സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ആന്റണി പറഞ്ഞു. നാഫെഡിനോട് കൊപ്ര സംഭരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാളികേര കര്‍ഷകരുടെ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് നാഫെഡിനോട് കൊപ്രാ സംഭരണം തുടങ്ങണമെന്ന് ആവശ്യപ്പെടാന്‍ താന്‍ പ്രധാനമന്ത്രിയോടും കൃഷിമന്ത്രിയോടും അഭ്യര്‍ത്ഥിച്ചിരുന്നതായും ആന്റണി വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications