മൈക്രോസോഫ്റ്റ് വിഭജന നീക്കം ഉപേക്ഷിച്ചു
വാഷിംഗ്ടണ്‍: സോഫ്റ്റ്വെയര്‍ രംഗത്തെ അതികായന്‍ മൈക്രോസോഫ്റ്റിനെ വിഭജിക്കാനുള്ള നീക്കം യുഎസ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. മുന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ തുടങ്ങിവച്ച വിഭജന നടപടികള്‍ ഇനി തുടരേണ്ടതില്ലെന്ന് ജോര്‍ജ് ബുഷ് ഭരണകൂടം തീരുമാനിച്ചു.
എന്നാല്‍ മൈക്രോസോഫ്റ്റ് പുതുതായി അവതരിപ്പിച്ച വിന്‍ഡോസ് എക്സ്പിയുടെ കാര്യത്തില്‍ വിശ്വാസവഞ്ചനയുടെ പേരില്‍ പിഴ ചുമത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വെബ് ബ്രൗസറായ ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ കാര്യത്തില്‍ മൈക്രോസോഫ്റ്റ് എതിര്‍കമ്പനികളെ കുത്തകയുടെ ശക്തി ഉപയോഗിച്ച് കീഴടക്കിയെന്ന ആരോപണം നേരത്തെത്തന്നെ നിയമവകുപ്പ് നിരാകരിച്ചിരുന്നു.
ഈ രണ്ടു തീരുമാനങ്ങള്‍ ബില്‍ ഗേറ്റ്സിന്റെ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന് ലഭിച്ച വന്‍ ആനുകൂല്യങ്ങളായാണ് ബിസിനസ് ലോകം കാണുന്നത്. യുഎസ് സര്‍ക്കാരിന്റെ തീരുമാനം വിവരസാങ്കേതിക വിദ്യാരംഗത്ത് വന്‍ മുന്നേറ്റങ്ങള്‍ക്ക് വഴിവച്ചേക്കും.
മൈക്രോസോഫ്റ്റിനെ വിഭജിക്കുക എന്നത് നിയമപരമായി അത്ര എളുപ്പമല്ലെന്ന കണ്ടെത്തലാണ് തീരുമാനം മാറ്റാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിച്ചതെന്ന് കരുതുന്നു. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന വിവരസാങ്കേതിക വിദ്യാ മേഖലയില്‍ നിയമയുദ്ധം ഏറെക്കാലം തുടരുന്നത് അത്ര നല്ലതല്ലെന്ന വിലയിരുത്തലാണ് നിയമജ്ഞര്‍ക്കുള്ളത്.
യുഎസ് സര്‍ക്കാരിന്റെ തീരുമാനത്തെ മൈക്രോസോഫ്റ്റ് സ്വാഗതം ചെയ്തു. ബാക്കിയുള്ള തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് കമ്പനി വക്താവ് വിവേക് ശര്‍മ്മ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications