Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മക്ഡോവല്‍സിന്റെ വില്പനയില്‍ വര്‍ധനവ്

കൊച്ചി: കേരളത്തില്‍ മക്ഡോവല്‍സ് ബ്രാണ്ടിയുടെ വില്പനയില്‍ വര്‍ധനവ്. കഴിഞ്ഞ രണ്ട്മാസത്തിനുള്ളില്‍ 18 ശതമാനത്തില്‍ നിന്നും 24 ശതമാനമായി മക്ഡോവല്‍സിന്റെ മാര്‍ക്കറ്റ് ഷേര്‍ വര്‍ധിച്ചു.

മക്ഡോവല്‍സ് ഉത്പാദിപ്പിക്കുന്ന യുബി ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ഡിവിഷണല്‍ വൈസ് പ്രസിഡന്റ് അലോക് ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്.

അതേ സമയം മദ്യവില്പനയില്‍ റം തന്നെയാണ് കേരളത്തില്‍ കൂടുതലായും ഇപ്പോഴും വിറ്റഴിയുന്നത്. വില്‍ക്കുന്ന മൊത്തം മദ്യത്തിന്റെ 58 ശതമാനവും റമ്മാണ്. ബ്രാണ്ടി 36 ശതമാനമാണെങ്കില്‍ വിസ്കി 2.5 ശതനാനം മാത്രം.

മൂന്ന് ലക്ഷം കെയ്സുകളുടെ റിക്കോഡ് വില്പനയോടെ മക്ഡോവല്‍സ് ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന അഞ്ചാമത്തെ ബ്രാണ്ടിയായെന്ന് ഗുപ്ത അറിയിച്ചു.

രാജ്യത്ത് ബ്രാണ്ടിവില്പന ഏറ്റവും കൂടുതല്‍ നടക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ബ്രാണ്ടി വില്പനയുടെ 95 ശതമാനവും ഇവിടെയാണ്. അതേ സമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിസ്കിയാണ് കൂടുതലായി വില്‍ക്കപ്പെടുന്നത്.

Story first published: Wednesday, December 7, 2011, 13:51 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+