എല്‍ഐസി: എറണാകുളം മുന്നില്‍
കൊച്ചി: ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്റെ ഇടപാടുകളുടെ കാര്യത്തില്‍ ദക്ഷിണേന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനം എറണാകുളം ഡിവിഷന്. കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഡിവിഷനുകള്‍ പരിശോധിച്ചപ്പോഴാണ് എറണാകുളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
എല്‍ഐസി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ആര്‍. ആര്‍. നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ സാമ്പത്തികവര്‍ഷം 2000കോടിയുടെ ഇടപാടാണ് എറണാകുളം ഡിവിഷന്‍ നടത്തിയത്. എറണാകുളം ഡിവിഷന്‍ നിലവില്‍ വന്നിട്ട് ഈ വര്‍ഷം 45 വര്‍ഷം തികയുകയാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇവിടെ 2876മരണാനന്തര പോളിസി ക്ലെയിമുകള്‍ നല്കി. ഇക്കാലയളവില്‍ ഇവിടെ 1,05,710 പോളിസികള്‍ കാലാവധി പൂര്‍ത്തിയായി. എറണാകുളം ഡിവിഷന്‍ ഈ വര്‍ഷം പ്രത്യേക പേമെന്റ് ഗെയിറ്റ് വേ സ്ഥാപിച്ചു. ഇതോടെ പോളിസി ഉടമകള്‍ക്ക് ഇന്റര്‍നെറ്റ് വഴി പോളിസി പ്രീമിയം അടക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് വഴി ബാങ്ക് അക്കൗണ്ട് നല്കിയാല്‍ ആ അക്കൗണ്ടില്‍ നിന്നും തുക ഈടാക്കും. കേരളത്തില്‍ എറണാകുളം ഡിവിഷനില്‍ മാത്രമാണ് കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് വഴി 14 ബ്രാഞ്ചുകളെയും ബന്ധിപ്പിച്ചിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications