ഐടി വികസനം ജപ്പാനെ ലക്ഷ്യം വച്ച്
കൊച്ചി: കേരളത്തിലെ വിവരസാങ്കേതിക വിദ്യാ മേഖലയുടെ വികസനം ജപ്പാനിലെ കമ്പോളത്തെ ലക്ഷ്യം വച്ചായിരിക്കുമെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
സപ്തംബര്‍ 24 തിങ്കളാഴ്ച ജപ്പാനിലെ ഐടി കമ്പോളത്തെക്കുറിച്ചുള്ള ഏകദിന ശില്പശാല കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വ്യവസായമന്ത്രി. കേരളത്തില്‍ മുതല്‍ മുടക്കാന്‍ ഐടി വ്യവസായികളെ പ്രേരിപ്പിക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ഐടി കമ്പനികളെ കേരളത്തിന്റെ ഐടി വികസനത്തില്‍ സഹകരിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിച്ചുവരുന്നു - മന്ത്രി വ്യക്തമാക്കി.
ഐടി മേഖല വരുന്നതോടു കൂടി ഭരണം കൂടുതല്‍ കാര്യക്ഷമമാവുമെന്നു മാത്രമല്ല കൂടുതല്‍ തൊഴില്‍ സാധ്യതയും ജീവിത നിലവാരത്തിന്റെ ഉയര്‍ച്ചയും സാധിക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തെ ഒരു സോഫ്റ്റ്വെയര്‍ ഹബ് ആയി മാറ്റുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഇതിനകം തന്നെ ടെക്നോളജി പാര്‍ക്ക് രൂപീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതിനു പുറമെ കൊച്ചിയിലും കോഴിക്കോടും ഉടന്‍തന്നെ ഇത്തരം പാര്‍ക്കുകള്‍ രൂപീകരിക്കും - മന്ത്രി പറഞ്ഞു.
ജപ്പാന്‍ സര്‍ക്കാരിന്റെ ജപ്പാന്‍ എക്സ്റേണല്‍ ട്രേഡ് ഓര്‍ഗനൈസേഷനും (ജെട്രോ) കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനും (കിന്‍ഫ്ര) ചേര്‍ന്നാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications