ബാംഗ്ലൂര്‍: പ്രതിരോധ വകുപ്പിന് വേണ്ടി ഐടിഐ ചെയ്യുന്ന ആസ്കോണ്‍ പദ്ധതിയുടെ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞതായി ഐടിഐ മാനേജിംഗ് ഡയറക്ടര്‍ ലക്ഷ്മി ജി മേനോന്‍ അറിയിച്ചു.
സൈന്യത്തിന് മികച്ച വിനിമയ സംവിധാനം ഉറപ്പാക്കുന്ന ബ്രോഡ് ബാന്‍ഡ് നെറ്റ്വര്‍ക്ക് ആണ് ആസ്കോണിലൂടെ നടപ്പാക്കുന്നത്. ഏറ്റവും പുതിയ സ്വിച്ചുകളാണ് ഇതിന് ഉപയോഗിക്കുന്നത്.
പ്രതിരോധ വകുപ്പുമായുള്ള 355 കോടിയുടെ കരാര്‍ പ്രകാരമാണ് മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയത്. നാലാം ഘട്ട പദ്ധതിക്കായി ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ ഒപ്പിട്ടേക്കുമെന്ന് ലക്ഷ്മി മേനോന്‍ അറിയിച്ചു.