ആക്രമണം: ഐടി മേഖലയെ ബാധിക്കും
തിരുവനന്തപുരം: അമേരിക്കയില്‍ നടന്ന തീവ്രവാദി ആക്രമണം ഇപ്പോഴേ തളര്‍ന്നു കിടക്കുന്ന ഐടി മേഖലയുടെ വളര്‍ച്ചയെ പൊതുവായി ബാധിക്കുമെന്ന് ഐടി മേഖലയിലെ വിദഗ്ധര്‍.
അമേരിക്കയില്‍ നടന്ന തീവ്രവാദി ആക്രമണം വിവരസാങ്കേതികവിദ്യാ മേഖലയില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങള്‍ കൃത്യമായറിയാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടതുണ്ടെന്ന് ടെക്നോപാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ രാജിവ് വാസുദേവന്‍ പറഞ്ഞു.
നേരത്തെ തന്നെ സാവധാനത്തിലുള്ള പുരോഗതി മാത്രമുള്ള വിവരസാങ്കേതികവിദ്യാ മേഖല ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കും. യുഎസ്സുമായി ബിസിനസ് നടത്തുന്ന കമ്പനികളായിരിക്കും കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത്.
28,000 കോടി രൂപയാണ് ഈ വര്‍ഷം ഐടി ബിസിനസില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും ഇതില്‍ 70-80 ശതമാനവും യുഎസ്സുമായുളള ബിസിനസില്‍ നിന്നാണെന്നും ഒരു പ്രമുഖ ഐടി ഉദ്യോഗസ്ഥനായ പി.കെ.മാത്യു പറഞ്ഞു. യുഎസ്സുമായി ബിസിനസ് നടത്തുന്ന മിക്ക കമ്പനികളും രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ യുഎസ്സില്‍ നടന്ന ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications