കൊച്ചിയില്‍ ഗ്ലോബല്‍ മീറ്റ് നടത്തും
കോഴിക്കോട്: വ്യാവസായിക രംഗത്ത് കേരളത്തിന്റെ സമഗ്ര വളര്‍ച്ച ലക്ഷ്യമിച്ച് 2002ല്‍ കൊച്ചിയില്‍ വിദേശീയരും സ്വദേശീയരുമായ നിക്ഷേപകരെ സംഘടിപ്പിച്ച് ഗ്ലോബല്‍ മീറ്റ് നടത്തുമെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
2002 ജനവരിയില്‍ നടക്കുന്ന മീറ്റിന് മുഖ്യമന്ത്രി തന്നെ നേരിട്ട് നേതൃത്വം നല്‍കും. വ്യവസായം, വിനോദസഞ്ചാരം, വിവരസാങ്കേതിക വിദ്യ, ആരോഗ്യം, ജലസേചനം, പൊതുമരാമത്ത് മേഖലകളിലെ വികസനമാണ് മീറ്റിലൂടെ ലക്ഷ്യമിടുന്നത്. മീറ്റിനിടയില്‍ത്തന്നെ നിക്ഷേപകരുമായി ചര്‍ച്ച നടത്തി കരാറില്‍ ഒപ്പുവക്കും.
കര്‍ണാടകത്തിലെ എസ്.എം. കൃഷ്ണ സര്‍ക്കാര്‍ നടത്തിയ ഗ്ലോബല്‍ മീറ്റിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും മീറ്റ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മീറ്റിലൂടെ കര്‍ണാടകത്തിന് 27,000 കോടി രൂപയുടെ നിക്ഷേപനിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയും 4,000 കോടി രൂപയുടെ നിക്ഷേപത്തിന്റെ ധാരണാപത്രത്തില്‍ അപ്പോള്‍ത്തന്നെ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഇതേ അളവിലുള്ള നിക്ഷേപനിര്‍ദ്ദേശം ലഭിക്കുകയാണെങ്കില്‍ അത് കേരളത്തില്‍ ഒരു വന്‍ വ്യാവസായിക കുതിച്ചുചാട്ടത്തിന് തന്നെ വഴിയൊരുക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അനുകൂലമായ വ്യാവസായികാന്തരീക്ഷം സൃഷ്ടിച്ചാല്‍ മാത്രമേ കേരളത്തില്‍ നിക്ഷേപമിറക്കൂ എന്നാണ് വ്യവസായികള്‍ പറയുന്നത്. ഇതിനു വേണ്ടി സര്‍ക്കാര്‍ നടപടികള്‍ എടുക്കും. തൊഴില്‍ നയം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ നയം ഗ്ലോബല്‍ മീറ്റിന് മുന്നോടിയായി പ്രഖ്യാപിക്കും.
മലേഷ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി, സിംഗപ്പൂര്‍ ചേംബര്‍ തുടങ്ങിയവ കേരളത്തില്‍ നിക്ഷേപത്തിന് തയ്യാറായിട്ടുണ്ട്. ജൈവസാങ്കേതിക വിദ്യ, വിവരസാങ്കേതിക വിദ്യ, ധാതു അധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മുതല്‍മുടക്കാന്‍ ചില വന്‍കിട വ്യവസായികളും മുന്നോട്ടുവന്നിട്ടുണ്ട് - മന്ത്രി വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications