വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫാക്ടിന് 152 കോടിയുടെ നഷ്ടം

By Staff

കൊച്ചി: ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂറി (ഫാക്ട്)ന് 2000-2001 വര്‍ഷത്തില്‍ 152 കോടിയുടെ നഷ്ടം.

ഫാക്ട് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.ടി.തോമസ് ആണ് കമ്പനിയുടെ 57-ാം വാര്‍ഷിക സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

അതേ സമയം ഉത്പാദനത്തിലും മാര്‍ക്കറ്റിംഗിലും കമ്പനി കഴിഞ്ഞ വര്‍ഷം പുതിയ റെക്കോഡ് തന്നെയിട്ടതായി തോമസ് പറഞ്ഞു. 1,845 കോടിയാണ് കമ്പനിയുടെ ഈ വര്‍ഷത്തെ ടേണ്‍ ഓവര്‍.

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് വര്‍ഷത്തില്‍ 15 കോടിയുടെ അധികഭാരം കമ്പനിക്കുണ്ടാക്കും. റെയില്‍വെ ചരക്ക് കൂലി വര്‍ധിപ്പിച്ചതും കമ്പനിക്ക് അധികച്ചെലവ് വരുത്തിവെക്കും.

അമോണിയ-യൂറിയ യൂണിറ്റിലെ ഒരു പ്രധാന ഉപകരണത്തിന് കേടായതിനാല്‍ ജൂലായ് മുതല്‍ യൂറിയയുടെ നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിയുന്നതും വേഗം ഉപകരണം മാറ്റി സ്ഥാപിച്ച് ഉത്പാദനം പുനരാരംഭിക്കുമെന്ന് തോമസ് അറിയിച്ചു.

Story first published: Wednesday, December 7, 2011, 13:50 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X