ബോംബെ: ബോംബെ ഓഹരി സൂചിക ചൊവാഴ്ച 101 പോയന്റ് കൂടി. ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങള്‍ കാര്യമായി ഓഹരികള്‍ വാങ്ങി കൂട്ടിയതിനെ തുടര്‍ന്നാണ് സൂചിക ഉയര്‍ന്നത്.
നാസ്ദാക്കില്‍ ഓഹരിവില കുത്തനെ താഴുകയായിരുന്നെങ്കിലും അത് ബോംബെ വിപണിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കൊപ്പം വിദേശ ധനകാര്യ സ്ഥാപനങ്ങളും ചെറിയ തോതില്‍ ഓഹരി വാങ്ങിയത് വിപണിക്ക് ആശ്വാസമായി. ചൊവാഴ്ച 2680.04 ല്‍ തുടങ്ങിയ ബോംബെ ഓഹരി സൂചിക 2782.47 ലാണ് അവസാനിച്ചത്. ഇടക്ക് ഒരുസമയം സൂചിക 2814വരെ ഉയരുകയും ചെയ്തു.