വിരമിച്ച ബാങ്ക് ജീവനക്കാര്‍ക്ക് തൊഴില്‍
കോഴിക്കോട്: സ്വയം പിരിഞ്ഞുപോകല്‍ പദ്ധതിയനുസരിച്ച് ബാങ്കുകളില്‍ നിന്ന് പിരിഞ്ഞ ജീവനക്കാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ നല്കാന്‍ പദ്ധതി. ഇന്ത്യന്‍ ഇന്‍സ്റിട്യൂട്ട് ഓഫ് ബാങ്കേഴ്സ്(ഐഐബി) എന്ന സംഘടനയാണ് ഈ പദ്ധതിയുമായി മുന്നോട്ട് വരുന്നത്. ഐഐബി ജോയിന്റ് ഡയറക്ടര്‍ ചൊക്കലിംഗം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഒരു ലക്ഷത്തോളം ബാങ്ക്ജീവനക്കാര്‍ ഈ പദ്ധതി ഉപയോഗിച്ചുകഴിഞ്ഞതായും ഐഐബി ജോയിന്റ് ഡയറക്ടര്‍ ചൊക്കലിംഗം അറിയിച്ചു. ഈ പദ്ധതിയിലൂടെ ബാങ്ക് ജീവനക്കാരുടെ കഴിവും അനുഭവസമ്പത്തും വിവിധ വ്യവസായസംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വീണ്ടും തൊഴില്‍നേടാന്‍ താല്പര്യമുള്ള ബാങ്കില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ പട്ടിക ഐഐബി തയ്യാറാക്കും. പിന്നീട് ഐഐബി ബാങ്ക് ജീവനക്കാരുടെ തൊഴില്‍വൈദഗ്ധ്യം ആവശ്യമുള്ള ചെറുകിട വ്യവസായ സംരംഭകരെയോ, മറ്റ് ബാങ്കുകളെത്തന്നെയോ കണ്ടെത്തും. ഒഴിവുകള്‍ വരുന്നതനുസരിച്ച് പട്ടികയിലെ മുന്‍ഗണന നോക്കി ബാങ്ക് ജീവനക്കാരെ നിയമിക്കുകയാണ് പതിവെന്നും ചൊക്കലിംഗം പറഞ്ഞു.
ഐഐബിയില്‍ അംഗമായിട്ടില്ലാത്ത ബാങ്ക് ജീവനക്കാര്‍ക്ക് സപ്തംബര്‍ 30നകം 1200 രൂപ നല്കി അംഗത്വം എടുക്കാവുന്നതാണെന്ന് ഐഐബി പ്രതിനിധിയും സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റന്റ് ജനറല്‍ മാനേജരുമായ എന്‍.വി. ഈശ്വരന്‍ പറഞ്ഞു. ഐഐബിയുടെ കോഴിക്കോട് ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചതായി നെടുങ്ങാടി ബാങ്ക് ചെയര്‍മാന്‍ ജെ.ആര്‍. പ്രഭു അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലയിലെ വിവിധ ബാങ്കുകളുടെ മേഖലാതലവന്മാര്‍ നേരത്തെ നടന്ന യോഗത്തില്‍ സംബന്ധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications