Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍ റോഡ്രിഗസിന്റേത്

ബ്രസീലില്‍ നടന്ന ഇരുപതാം ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍ തിരഞ്ഞെടുക്കപ്പെട്ടു. ആരാധകര്‍ക്കിടയിലെ വോട്ടെടുപ്പിലൂടെയാണ് ഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍ കണ്ടത്തെിയത്. പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയുടെ ജെയിംസ് റോഡ്രിഗസ് ഉറുഗ്വായ്‌ക്കെതിരെ നേടിയ ഗോളാണ് ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍. ടെക്‌നിക്കല്‍ കമ്മിറ്റി തെരഞ്ഞെടുത്ത 15 ഗോളുകളില്‍നിന്നാണ് ആരാധകര്‍ മികച്ച ഗോള്‍ കണ്ടെത്തിയത്.

റോഡ്രിഗസും ഹോളണ്ടിന്റെ വാന്‍ പേഴ്‌സിയും തമ്മിലായിരുന്നു ഗോളിനായുള്ള പോരാട്ടം. സ്‌പെയിനിനെതിരെ വാന്‍ പേഴ്‌സി നേടിയ പറക്കും ഹെഡ്ഡര്‍ മികച്ച ഗോളാകുമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും ആരാധകര്‍ റോഡ്രിഗസിന്റെ ഇടംകാലന്‍ ഗോളിനാണ് വോട്ടു ചെയ്തത്. കൡയുടെ ഇരുപത്തിയെട്ടാം മിനിറ്റിലായിരുന്നു ലോകത്തെ അമ്പരപ്പിച്ച ഗോളിന്റെ പിറവി.

james-rodriguez

കൊളംബിയന്‍ അറ്റാക്കിങ്ങിനിടെ റീബൗണ്ട് ചെയ്ത പന്ത് യുവാന്‍ ക്വാര്‍ഡ്രഡോയുടെ ഹെഡറില്‍ നിന്നും നെഞ്ചില്‍ സ്വീകരിച്ച് നിലം തൊടും മുന്‍പ് അത്യുഗ്രന്‍ ഷോട്ടിലൂടെ റോഡ്രിഗസ് വലയ്ക്കകത്താക്കുകയായിരുന്നു. മികച്ച രണ്ടാമത്തെ ഗോള്‍ വാന്‍ പേഴ്‌സിയുടേതാണ്. ആദ്യ പത്തില്‍ ജെയിംസ് റോഡ്രിഗസിന്റെ 2 ഗോളും, ലയണല്‍ മെസ്സിയുടെ രണ്ടും ഗോളും സ്ഥാനം പിടിച്ചു.

കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ലാറ്റിനമേരിക്കന്‍ താരങ്ങളാണ് മികച്ച ഗോളുകളുടെ ഉടമകളായതെന്നതാണ് ശ്രദ്ധേയം. റോഡ്രിഗസിന്റെ ഗോളിനോട് സമാനമായ ഗോള്‍ നേടിയ അര്‍ജന്റീനയുടെ മാക്‌സി റോഡ്രിഗസ് ആയിരുന്നു 2006ലെ മികച്ച ഗോളിന്റെ ഉടമ. 2010ല്‍ ഉറുഗ്വേയുടെ ഡീഗോ ഫോര്‍ലാന്‍ ആണ് മികച്ച ഗോള്‍ നേടിയത്.

Story first published: Wednesday, July 23, 2014, 7:55 [IST]
Other articles published on Jul 23, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+