വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടീമില്‍ തിരിച്ചെത്തി, ഹര്‍ഭജന്‍ സിംഗിന് വിവാഹം, ആരാണ് ഭാബിജി?

By Muralidharan

താമസിയാതെ ഒരു വിവാഹമുണ്ടാകുമെന്ന് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. പിറന്നാള്‍ ദിനത്തിലാണ് ഭാജി താമസിയാതെ വിവാഹിതനാകും എന്ന സൂചനകള്‍ നല്‍കിയത്. വിവാഹപാര്‍ട്ടിക്ക് ഒരുങ്ങിക്കോളൂ എന്നാണ് ഭാജി പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി എത്തിയ കൂട്ടുകാരോട് പറഞ്ഞത്. 35 കാരനായ ഹര്‍ഭജന്‍ അടുത്തിടെ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളില്‍ തിരിച്ചെത്തിയിരുന്നു.

basra

ഭാജി എന്നാണ് ഹര്‍ഭജനെ ടീമിലെ കൂട്ടുകാര്‍ വിളിക്കുന്നത്. ഇവരില്‍ ഏറ്റവും അടുത്ത കൂട്ടുകാര്‍ ഒരാളെ ഭാബിജി എന്നും വിളിച്ചുതുടങ്ങിയിട്ടുണ്ടത്രെ. ബോളിവുഡ് നടി ഗീതാ ബസ്രയാണ് കഥയിലെ നായിക. ഭാജിയുടെ പിറന്നാള്‍ ദിനത്തിലാണ് ഗീത ബസ്രയുടെ പുതിയ ചിത്രമായ സെക്കന്‍ഡ് ഹാന്‍ഡ് ഹസ്ബന്‍ഡ് പുറത്തിറങ്ങിയത്.

harbhajan-geeta

ചിത്രത്തില്‍ ഹര്‍ഭജന്‍ സിംഗും ഒരു വേഷം ചെയ്തിട്ടുണ്ട്. ഇരുവരും ഒരുമിക്കുന്നതിന്റെ മുന്നൊരുക്കമാണ് ഈ ചിത്രമെന്നാണ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്. ഹര്‍ഭജനും ഗീത ബസ്രയും തങ്ങളുടെ ബന്ധം ഇനിയും പരസ്യമായി അംഗീകരിച്ചിട്ടില്ല. എന്തായാലും ബസ്ര തന്നെയായിരിക്കും ഹര്‍ഭജന്റെ ഭാവി വധു എന്നാണ് ബോളിവുഡ് വിശേഷങ്ങളില്‍ നിന്നും അറിയുന്നത്.

harbhajan-singh

ദി ട്രെയിന്‍ എന്ന ബോളിവുഡ് സിനിമയിലൂടെയാണ് ഗീത ബസ്ര ശ്രദ്ധേയയായത്. ഹര്‍ഭജന്റെ കളികള്‍ കാണുന്നതായി ഇവര്‍ സ്ഥിരമായി സ്‌റ്റേഡിയത്തില്‍ എത്താറുണ്ടായിരുന്നു. 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ പ്രധാന താരമായിരുന്ന ഹര്‍ഭജന്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുകയാണ് ഇപ്പോള്‍.

Story first published: Monday, July 6, 2015, 17:33 [IST]
Other articles published on Jul 6, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X