വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിംപിക്‌സ്: ടോക്യോ ഒളിംപിക്‌സില്‍ അഞ്ച് പുതിയ കായിക ഇനങ്ങള്‍ കൂടി, ഇവയാണ്

റിയോഡി ജനീറോ: 2020ലെ ടോക്യോ ഒളിംപിക്‌സിന് അഞ്ച് കായിക ഇനങ്ങള്‍ക്ക് കൂടി ഉള്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിയുടെ പച്ചക്കൊടി. ഇപ്പോള്‍ ഒളിംപിക്‌സ് പട്ടികയിലുള്ള 28 കായിക ഇനങ്ങള്‍ക്ക് പുറമേയാണിത്.

 റിയോ ഒളിംപിക്സ് 2016: ഒളിംപിക്‌സിനെ വരവേല്‍ക്കാന്‍ ബ്രസീലില്‍ സെക്‌സ് ടോയികളും തയ്യാര്‍ റിയോ ഒളിംപിക്സ് 2016: ഒളിംപിക്‌സിനെ വരവേല്‍ക്കാന്‍ ബ്രസീലില്‍ സെക്‌സ് ടോയികളും തയ്യാര്‍

യുവാക്കള്‍ക്കിടയിലെ കായിക പ്രേമികളെയും ജപ്പാനിലെ യുവാക്കളെയും ഒളിംപ്ക്‌സിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റി ഇത്തരത്തിലൊരു നയം കൊണ്ടുവന്നിട്ടുള്ളത്. റിയോഡി ജനീറോയില്‍ നടന്ന ഒളിംപിക്‌സ് കമ്മറ്റിയുടെ 129ാമത് യോഗത്തിലാണ് തീരുമാനം.

 ബേസ്‌ബോള്‍

ബേസ്‌ബോള്‍

അഞ്ച് അംഗളുള്‍പ്പെട്ട ടീം ബാറ്റും ബോളും ഉപയോഗിച്ച് കളിക്കുന്ന കായിക ഇനമാണിത്. പുതിയ തീരുമാനത്തോടെ ഒളിംപിക്‌സ് പട്ടികയിലുണ്ടായിരുന്ന ബേസ്‌ബോളും സോഫ്റ്റ്‌ബോളും 2020ലെ ഒളിംപിക്‌സോടെ തിരിച്ചുവരും.

 സോഫ്റ്റ് ബോളും, ബേസ് ബോളും

സോഫ്റ്റ് ബോളും, ബേസ് ബോളും

1992 മുതല്‍ 2002വരെയുള്ള ഒളിംപിക്‌സില്‍ പ്രത്യേകം ഇടംപിടിച്ചിരുന്ന സോഫ്റ്റ് ബോളും ബേയ്‌സ്‌ബോളും ടോക്യോ ഒളിംപിക്‌സിലും മത്സര ഇനമായി കണക്കാക്കും. പുരുഷന്മാര്‍ക്ക് ബേസ്‌ബോളും, സ്ത്രീകള്‍ക്ക് സോഫ്ഫ്റ്റ് ബോളുമാണ് മത്സര ഇനമായി ഉള്‍പ്പെടുത്തുക.

കരാട്ടെ

കരാട്ടെ

ആയോധന കലയുടെ ഈറ്റില്ലമായ ജപ്പാനില്‍ നിന്നുള്ള കരാട്ടെ ഒളിംപികിസില്‍ മത്സര ഇനമായി ഉള്‍പ്പെടുത്തുന്നത് ആദ്യമായാണ്. ജപ്പാനില്‍ നടക്കുന്ന ഒളിംപിക്‌സിന് കരാട്ടെ ഉള്‍പ്പെടുത്തുന്നതിനെ ലോക കരാട്ടെ ഫെഡറേഷന്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

സ്‌കേറ്റ് ബോര്‍ഡിംഗ്

സ്‌കേറ്റ് ബോര്‍ഡിംഗ്

തെരുവിലും പാര്‍ക്കിലും വിനോദത്തിനായി പിന്തുടര്‍ന്നുവരുന്ന സ്‌കേറ്റ് ബോര്‍ഡ് യുവാക്കളുടെ ഹരമാണ്. യുവാക്കളെ ഒളിംപിക്‌സിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കേറ്റ് ബോര്‍ഡിംഗിന് ഒരു സുവര്‍ണ്ണാവസരം നല്‍കിയിട്ടുള്ളത്.

 സര്‍ഫിംഗ്

സര്‍ഫിംഗ്

1900ലെ പ്രദര്‍ശന ഇനമായി ഉള്‍പ്പെടുത്തിയിരുന്ന സര്‍ഫിംഗ് ഒൡപിക്‌സില്‍ ഇടംപിടിച്ചിരുന്നു. കടല്‍ത്തീരത്ത് തിരമാലകള്‍ക്ക് മുകളിലൂടെയുള്ള റൈഡിംഗാണ് സര്‍ഫിംഗ്.

 യൂത്ത് ഒളിംപിക്‌സിലും

യൂത്ത് ഒളിംപിക്‌സിലും

പാറയില്‍ സ്ഥിരമായി ഘടിപ്പിച്ചിട്ടുള്ള നങ്കൂരത്തിന്റെ സഹായത്തോടെ പാറയിലേക്ക് കയറുന്ന ഒരു കായിക ഇനമാണ് സ്‌പോര്‍ട്ട് ക്ലൈബിംഗ്. ചൈനയില്‍ നടന്ന യൂത്ത് ഒളിംപിക്‌സില്‍ പ്രദര്‍ശന ഇനമായി ഉള്‍പ്പെടുത്തിയിരുന്നു.

Story first published: Thursday, August 4, 2016, 13:01 [IST]
Other articles published on Aug 4, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X