വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂപ്പര്‍ താരം നെയ്മറിനെതിരെ വംശീയ അധിക്ഷേപം

By Athul

സ്‌പെയിന്‍: ബാഴ്‌സലോണയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്കെതിരെ വംശീയാധിക്ഷേപം. ശനിയാഴ്ച നടന്ന ബാഴ്‌സലോണ എസ്പ്യാനോള്‍ മത്സരത്തിനിടെയാണ് സംഭവം. എസ്പ്യാനോള്‍ ആരാധകരാണ് നെയ്മറെ വംശീയമായി അധിക്ഷേപിച്ചത്.

ആദ്യ പകുതിയിലായിരുന്നു സംഭവം. സ്റ്റേഡിയത്തിന്റെ ഒരു മൂലയില്‍ ഇരുന്ന ആരോ ആണ് വംശീയമായി അധിക്ഷേപിച്ചതെന്ന് ബാഴ്‌സ ക്യാപ്റ്റന്‍ ആന്ദ്രെ ഇനിയേസ്റ്റ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ നെയ്മര്‍ തയ്യാറായിട്ടില്ല.

neymar

നെയ്മറിന്റെ സഹതാരങ്ങളായ മെസിയേയും സുവാരസിനേയും കടുത്ത ഭാഷയിലാണ് മത്സരത്തിനിടെ എസ്പ്യാനോള്‍ ആരാധകര്‍ നേരിട്ടത്.

എന്നാല്‍ ആരോപണം എസ്പ്യാനോള്‍ ക്ലബ്ബ് നിക്ഷേധിച്ചിട്ടുണ്ട്. താന്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നു എന്നും ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും ക്ലബ്ബ് പ്രസിഡന്റ് ജോണ്‍ കോളറ്റ് പറഞ്ഞു.

എന്നാല്‍ ബാഴ്‌സയിലെ ബ്രസീല്‍ കളിക്കാര്‍ക്കെതിരെ ഇത് ആദ്യമായല്ല സപെയിനില്‍ നിന്ന് വംശീയധിക്ഷേപം ഏല്‍ക്കേണ്ടി വരുന്നത്. 2014ല്‍ ഡാനി അല്‍സിനിനെതിരെ പഴമെറിഞ്ഞ് വിയ്യാറയല്‍ താരങ്ങള്‍ വിവിദമുണ്ടാക്കിയിരുന്നു.

Story first published: Tuesday, January 5, 2016, 15:18 [IST]
Other articles published on Jan 5, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X