Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണ താരം സാവി ടീം വിട്ട് ഗള്‍ഫിലേക്ക്

ബാഴ്‌സലോണ: ബാഴ്‌സലോണയുടെയും സ്‌പെയിനിന്റെയും ഫുട്‌ബോള്‍ സൂപ്പര്‍താരം സാവി ബാഴ്‌സലോണയില്‍ നിന്നും വിടവാങ്ങുന്നു. ഖത്തറിലെ ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ സാദിലെക്കാണ് കൂടുമാറ്റമെന്ന് സ്പാനിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 30 ദശലക്ഷം യൂറോയ്ക്ക് മൂന്നുവര്‍ഷത്തേക്ക് സാവിയുമായി കരാറില്‍ ഏര്‍പ്പെട്ടതായി ക്ലബ്ബ് അധികൃതരും വെളിപ്പെടുത്തി.

ബാഴ്‌സലോണയുടെ സുവര്‍ണയുഗത്തിലെ മികച്ച താരങ്ങളിലൊരാളായാണ് സാവി വിലയിരുത്തപ്പെടുന്നത്. സാവി മെസ്സി ഇനിയേസ്റ്റ ത്രയം ബാഴ്‌സയ്ക്ക് ഒട്ടേറെ കപ്പുകള്‍ നേടിക്കൊടുത്തു. 495 മത്സരങ്ങളില്‍ നിന്ന് 57 ഗോളുകള്‍ ബാഴസയ്ക്കവേണ്ടി നേടിയിട്ടുണ്ട് സാവി. അന്താരാഷ്ട്ര ഫുട്‌ബോളിലും തിളക്കമാര്‍ കരിയറാണ് ഈ മധ്യനിരക്കാരന്റെത്.

xavi

1997ല്‍ സ്പാനിഷ് അണ്ടര്‍ 17 ടീമിലും 2000ത്തില്‍ സീനിയര്‍ ടീമിലും അരങ്ങേറി. സ്‌പെയിനുവേണ്ടി യൂറോകപ്പും 2010ലെ ലോകകപ്പും നേടിയ ടീമിലെ അംഗമായിരുന്നു സാവി. 2014 ലോകകപ്പില്‍ മങ്ങിയ പ്രകടനത്തോടെ സ്‌പെയിന്‍ ആദ്യ റൗണ്ടില്‍ പുറത്തായതോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും സാവി വിരമിച്ചിരുന്നു. 133 കളികളില്‍നിന്നായി 13 അന്താരാഷ്ട്ര ഗോളുകളും സാവി നേടിയിട്ടുണ്ട്.

ഖത്തറില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനൊപ്പം ആസ്പിര്‍ അക്കാദമിയില്‍ നിന്നും കോച്ചിങ് ലൈസന്‍സും കരസ്ഥമാക്കുകയാണ് മുപ്പത്തിയഞ്ചുകാരനായ സാവിയുടെ ലക്ഷ്യം. കളിക്കാരനെന്ന നിലയില്‍ ഫുട്‌ബോള്‍ കരിയറിന്റെ അവസാന പാദത്തിലുള്ള സാവി ഖത്തറില്‍ നിന്നും വിടപറയുന്നതോടെ കോച്ചിങ്ങിലേക്ക് തിരിയുമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.

Story first published: Saturday, March 28, 2015, 9:20 [IST]
Other articles published on Mar 28, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+