വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാംപ്യന്‍സ് ലീഗ് കിരീടം ബാഴ്‌സലോണയ്ക്ക്

ബെര്‍ലിന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം സ്പാനിഷ് ടീമായ ബാഴ്‌സലോണയ്ക്ക്. ഇറ്റാലിയന്‍ ടീമായ യുവന്റസിനെ 1-3 എന്ന സ്‌കോറില്‍ തകര്‍ത്താണ് ബാഴ്‌സ ടീം യൂറോപ്യന്‍ ഫുട്‌ബോളിലെ ചക്രവര്‍ത്തിമാരായത്. സ്പാനിഷ് ലീഗ്, കിങ്‌സ് കപ്പ് കിരീടങ്ങള്‍ സ്വന്തമാക്കിയ ബാഴ്‌സയ്ക്ക് ഇത് ഈ സീസണിലെ ട്രിപ്പിള്‍. അഞ്ചാം തവണയാണ് ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗ് കിരീടം നേടുന്നത്.

ഗോള്‍ വേട്ട തുടങ്ങിയത് ബാഴ്‌സ താരം ഇവാന്‍ റാക്കിറ്റിച്ചായിരുന്നു. മധ്യനിരയില്‍ നിന്നും ഇടതുമൂലയിലേക്ക് നീട്ടി നല്‍കിയ പാസ്. ആന്ദ്രെ ഇനിസ്റ്റയില്‍ നിന്നും കിട്ടിയ ബോള്‍ ബോക്‌സിനു നടുവില്‍ നിന്നും ഇവാന്‍ റാക്കിറ്റിച്ച് ഇടതുകാലുകൊണ്ട് പോസ്റ്റിലെത്തിച്ചു. കളി തുടങ്ങി നാലുമിനിറ്റിനുള്ളില്‍ തന്നെ ഗോള്‍ വഴങ്ങിയത് യുവന്റസ് പ്രതിരോധത്തെ അമ്പരപ്പിച്ചു.

Barcelona beat Juventus

രണ്ടാമത്തെ ഗോള്‍ യുവാന്റസ് താരം അല്‍വാരോ മൊറാട്ടോയുടെ പേരിലാണ് കുറിക്കപ്പെട്ടത്. 54ാം മിനിറ്റില്‍ ബോക്‌സിന്റെ മധ്യത്തില്‍ നിന്നും ഇടതുകാലുകൊണ്ട് പോസ്റ്റിന്റെ ഇടതുമൂലയിലേക്കുള്ള ഷോട്ട്. എന്നാല്‍ കഷ്ടിച്ച് പതിനഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ബാഴ്‌സ ലീഡ് തിരിച്ചു പിടിച്ചു.

ബാറിന്റെ വലതുമൂലയിലേക്ക് അളന്നു മുറിച്ചുള്ള ലൂയിസ് സോറസിന്റെ ഷോട്ട്. അവസാന മിനിറ്റില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തി. പെഡ്രോയുടെ സഹായത്തോടെ മുന്നേറിയ നെയ്മറിന്റെ നിലംപരിശാക്കിയ അടി ഗോള്‍ പോസ്റ്റിനുള്ളിലേക്ക്. സ്‌കോര്‍ 1-3.

പ്ലേമേക്കര്‍ സാവി ഹെര്‍ണാണ്ടസിന്റെ ബാഴ്‌സണലോണയ്ക്കു വേണ്ടിയുള്ള അവസാനമത്സരമായിരുന്നു ഇതെന്ന പ്രത്യേകതകയും ഉണ്ടായിരുന്നു. ബാഴ്‌സയുടെ ജൂനിയര്‍ ക്ലബ്ബുകളിലൂടെ കളി തുടങ്ങിയ സാവി പതിനേഴ് വര്‍ഷം ക്ലബ്ബിനുവേണ്ടി കളിച്ചു. ഖത്തര്‍ ക്ലബ്ബായ അല്‍ സാദിയില്‍ ചേരാനാണ് സ്പാനിഷ് താരത്തിന്റെ പരിപാടി.

Story first published: Sunday, June 7, 2015, 9:43 [IST]
Other articles published on Jun 7, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X