ഇന്ത്യ മാത്രമല്ല, ബംഗ്ലാദേശിന് മുന്നില്‍ ദക്ഷിണാഫ്രിക്കയും നാണംകെട്ടു!
ധാക്ക: പാകിസ്താനും ഇന്ത്യയ്ക്കും പിന്നാലെ ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശ് കടുവക്കുട്ടികളുടെ ചൂടറിഞ്ഞു. ലോകോത്തര താരങ്ങളെ അണിനിരത്തി ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് തോല്‍പിച്ചുവിട്ടത്. രസം അതല്ല, വെറും 27.4 ഓവറിലാണ് ബംഗ്ലാദേശ് മറികടന്നത്. ഏകദേശം പകുതിയോളം ഓവറുകള്‍ ബാക്കി.

വേഗവും സ്വിംഗും കൊണ്ട് ഇന്ത്യയെ വട്ടംകറക്കിയ യുവ ഫാസ്റ്റ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാനാണ് ദക്ഷിണാഫ്രിക്കയ്ക്കും ഭീഷണിയായത്. ബാറ്റിംഗിലും തരിമ്പും കൂസിയില്ല ബംഗ്ലാ താരങ്ങള്‍. ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടിയ ബംഗ്ലാ വീര്യത്തിന്റെ ചിത്രങ്ങള്‍ കാണൂ..

ജയം അനായാസം
ഫാസ്റ്റ് ബൗളിംഗിലും കൂറ്റനടിക്കും പേരുകേട്ട ദക്ഷിണാഫ്രിക്കയെ അനായാസം തോല്‍പിച്ചുവിട്ടു ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 46 ഓവറില്‍ 162 റണ്‍സിന് ഓളൗട്ടായി.

റഹ്മാന്‍ ഭീകരന്‍ തന്നെ
ഇന്ത്യയെ മാത്രമല്ല, ദക്ഷിണാഫ്രിക്കയെയും ചുരുട്ടിക്കെട്ടി മുസ്താഫിസുര്‍ റഹ്മാന്‍ എന്ന ഈ യുവ ഫാസ്്റ്റ് ബൗളര്‍. പത്തോവറില്‍ 38 റണ്‍സ് മാത്രം വഴങ്ങി റഹ്മാന്‍ മൂന്ന് വിക്കറ്റെടുത്തു.

ബാറ്റിംഗ് പ്രശ്‌നമേ അല്ല
ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിനാണു ബംഗ്ലാദേശ് തകര്‍ത്തുവിട്ടത്. 162 എന്ന ലക്ഷ്യം മറികടക്കാനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും അവര്‍ ശക്തമായി തിരിച്ചുവന്നു.

സൗമ്യം ഈ സര്‍ക്കാര്‍
സൗമ്യ സര്‍ക്കാര്‍ എന്ന ഇടങ്കയ്യനാണ് ബംഗ്ലാദേശിന്റെ പുതിയ ബാറ്റിംഗ് ഹീറോ. സര്‍ക്കാര്‍ 88 റണ്‍സെടുത്തു. മഹമ്മദുള്ള 50 റണ്‍സോടെ സര്‍ക്കാരിന് പറ്റിയ പങ്കാളിയായി.

സിക്‌സറടിച്ച് ജയം
ഇമ്രാന്‍ താഹിറിനെ സിക്‌സര്‍ പറത്തി സര്‍ക്കാര്‍ ബംഗ്ലാദേശിന്റെ വിജയം പൂര്‍ത്തിയാക്കി. 135 റണ്‍സാണ് സര്‍ക്കാര്‍ - മഹമ്മദുള്ള സഖ്യം അടിച്ചത്.

പരമ്പര സമനിലയില്‍
ഇതോടെ പരമ്പര സമനിലയിലായി. ആദ്യ മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. രണ്ടാമത്തെ കളി ബംഗ്ലാദേശും ജയിച്ചതോടെ മൂന്നാമത്തെ മത്സരം നിര്‍ണായകമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications