ദില്ലി: ഇന്ത്യന്‍ ഗുസ്തി താരം ബജ്രംഗ് പൂണിയയ്ക്ക് അലി അലെയ്വ് ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്ററില്‍ സ്വര്‍ണം. റഷ്യയിലെ ഡാഗെസ്താനില് നടക്കുന്ന ടൂര്‍ണമെന്റില്‍ 65 കിലോഗ്രാം വിഭാഗത്തിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ സ്വര്‍ണനേട്ടം. ഫൈനലില്‍ ആതിഥേയ താരം വിക്ടര്‍ റസ്സാദിനെ 13-8 എന്ന സ്കോറില്‍ പൂണിയ മലര്‍ത്തിയടിച്ചു.
വിക്കറ്റെടുത്താല്‍ താഹിറിന്റെ 'ഭ്രാന്തന് ഓട്ടം'... ഒപ്പമെത്താനാവില്ല, രക്ഷ ഒന്നു മാത്രമെന്ന് ധോണി
ആദ്യ പീരീഡ് കഴിയുമ്പോള്‍ ഇന്ത്യന്‍ താരം 3-7 എന്ന നിലയില്‍ പിന്നിലായിരുന്നു. എന്നാല്‍, അടുത്ത റൗണ്ടില്‍ 8-7 എന്ന നിലയില്‍ പൂണിയ മുന്നിലെത്തി. ഇതിനുശേഷം തുടര്‍ച്ചായി അഞ്ച് പോയന്റുകള്‍ നേടി സ്വര്‍ണം ഉറപ്പിക്കുകയായിരുന്നു. എതിരാളിയെ കളത്തിന് പുറത്തേക്ക് തള്ളിയിട്ടതിന് ഒരു പോയന്റുമാത്രമാണ് പിന്നീട് റഷ്യന്‍ താരത്തിന് ലഭിച്ചത്.
ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിന് പിന്നാലെയാണ് ബജ്രംഗിന്റെ മറ്റൊരു നേട്ടം. ചൈനയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കസാഖിസ്താന്റെ സായത്ബെക്ക് ഒക്കാസോവിനെ 12-7 എന്ന സ്കോറിന് ബജ്രംഗ് തോല്‍പ്പിക്കുകയായിരുന്നു. മത്സരം അവസാനിക്കാന്‍ 60 സെക്കന്റ് മാത്രം ശേഷിക്കെ അത്ഭുതപ്രകടനം പുറത്തെടുത്താണ് ലോക ഒന്നാം നമ്പറായ ബജ്രംഗ് സ്വര്‍ണം നേടിയത്. അമേരിക്കയിലെ മാഡിസണ്‍ സ്ക്വയറില്‍ നടക്കുന്ന ബീറ്റ് ദി സ്ട്രീറ്റ് മത്സരത്തിലാണ് ബജ്രംഗ് അടുത്തതായി പങ്കെടുക്കുന്നത്. മെയ് ആറിനാണ മത്സരം.