വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആ സ്വപ്‌നം പൂവണിഞ്ഞില്ല; ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പില്‍ ബജ്‌റംഗിന് വെള്ളി

ബുഡാപെസ്റ്റ്: ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ബജ്‌റംഗ് പൂണിയയ്ക്ക് വെള്ളി. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ജാപ്പനീസ് താരം തക്കുട്ടോ ഒട്ടോഗുറോയോട് 16-9 എന്ന സ്‌കോറിനാണ് ബജ്‌റംഗ് തോറ്റത്. 2013ലെ ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവായ ബജ്‌റംഗ് ഇക്കുറി സ്വര്‍ണം ഉറപ്പിച്ചാണ് എത്തിയതെങ്കിലും വെള്ളിമെഡലില്‍ ഒതുങ്ങി.

തുടക്കം മോശമായതായാണ് ഇന്ത്യയുടെ സൂപ്പര്‍താരത്തിന് വിനയായത്. മത്സരം തുടങ്ങിയയുടന്‍ ബജ്‌റംഗ് അഞ്ചു പോയന്റ് വഴങ്ങിയിരുന്നു. ഇടവേളയാകുമ്പോഴേക്കും തിരിച്ചടിച്ച് 6-7 എന്ന നിലയിലെത്തി. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജാപ്പനീസ് താരം വീണ്ടും ആധിപത്യം സ്ഥാപിച്ചു. മത്സരത്തിനൊടുവില്‍ 16-9 എന്ന സ്‌കോറില്‍ ജയിച്ചുകയറാനും ഇതോടെ തക്കൂട്ടോയ്ക്ക് കഴിഞ്ഞു.

bajrang

ഈ വര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിരുന്ന ബജ്‌റംഗിന് ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അപൂര്‍വ ബഹുമതിയായേനെ. ഇന്ത്യയുടെ ഉറച്ച സ്വര്‍ണമെഡല്‍ പ്രതീക്ഷകൂടിയാണ് ഇതിലൂടെ നഷ്ടമായത്. നേരത്തെ തന്റെ പ്രകടനത്തിന്റെ മികവില്‍ ഖേല്‍രത്‌ന അവാര്‍ഡ് നല്‍കണമെന്ന് ബജ്‌റംഗ് പൂണിയ ആവശ്യപ്പെട്ടിരുന്നു. അവാര്‍ഡ് നല്‍കാത്തത് തന്നെ മാനസികമായി തളര്‍ത്തിയെന്നും ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കത്തെ ബാധിക്കുമെന്നും താരം അന്നു പറഞ്ഞു.

ബിജെപി ടിക്കറ്റില്‍ എംഎസ് ധോണിയും ഗംഭീറും ലോക്‌സഭയിലേക്ക്? ബിജെപി ടിക്കറ്റില്‍ എംഎസ് ധോണിയും ഗംഭീറും ലോക്‌സഭയിലേക്ക്?

Story first published: Tuesday, October 23, 2018, 9:45 [IST]
Other articles published on Oct 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X