വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; ബജ്‌രംഗ് പൂണിയയും രവി കുമാറും വെങ്കലം സ്വന്തമാക്കി

നുര്‍ സുല്‍ത്താന്‍: കസാഖ്‌സ്താനില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ബജ്‌രംഗ് പൂണിയയും രവി കുമാറും വെങ്കല മെഡല്‍ സ്വന്തമാക്കി. 65 കിലോഗ്രാം വിഭാഗത്തില്‍ സെമിയില്‍ പരാജയപ്പെട്ട പൂണിയ വെങ്കല മെഡലിനായുള്ള മത്സരത്തില്‍ മംഗോളിയയുടെ തുല്‍ഗ ഓച്ചിറിനെ 8-7 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തി. 57 കിലോഗ്രാം വിഭാഗത്തില്‍ ഇറാന്റെ റെസ അട്രിനഘരാച്ചിയെ 6-3നാണ് രവി കുമാര്‍ തോല്‍പ്പിച്ചത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ പൂണിയയുടെ മൂന്നാം മെഡലാണിത്. 2013ല്‍ വെങ്കലമെഡല്‍ നേടിയ താരം 2018ല്‍ വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു. ലോക ഒന്നാം നമ്പറായ ഇന്ത്യന്‍ താരം ഇത്തവണ സ്വര്‍ണമെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സെമിയില്‍ നിര്‍ഭാഗ്യകരമായി പുറത്താവുകയായിരുന്നു. വെങ്കലമെഡലിനായുള്ള മത്സരത്തില്‍ 6 പോയന്റ് പിറകിലായിരുന്ന പൂണിയ പിന്നീട് എട്ട് പോയന്റ് നേടിയാണ് തിരിച്ചടിച്ചത്.

പ്രോ കബഡി ലീഗ്; ത്രില്ലര്‍ സമനിലയുമായി ബംഗാളും പറ്റ്‌നയും, പള്‍ട്ടാന് ജയംപ്രോ കബഡി ലീഗ്; ത്രില്ലര്‍ സമനിലയുമായി ബംഗാളും പറ്റ്‌നയും, പള്‍ട്ടാന് ജയം

bajrang

രവി കുമാര്‍ ദാഹിയ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പിലാണ് മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ യൂറോപ്യന്‍ ചാമ്പ്യനെയും ലോക ചാമ്പ്യനെയും തോല്‍പ്പിച്ച രവി കുമാര്‍ ഗംഭീര പ്രകടനം നടത്തിയിരുന്നു. രണ്ട് താരങ്ങളും ടോക്യോ ഒളിമ്പിക്‌സിന് യോഗ്യതയും ഉറപ്പാക്കിയിട്ടുണ്ട്. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് ബജ് രംഗ് പൂണിയ. അട്ടിമറികള്‍ നടന്നില്ലെങ്കില്‍ താരം മെഡല്‍ നേടുമെന്നാണ് പ്രതീക്ഷ.

Story first published: Saturday, September 21, 2019, 9:57 [IST]
Other articles published on Sep 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X