For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; തകര്‍പ്പന്‍ പ്രകടനത്തോടെ ബജ്‌രംഗ് പൂണിയയ്ക്ക് സ്വര്‍ണം

ഷിയാന്‍: ചൈനയിലെ ഷിയാനില്‍ നടന്നുവരുന്ന ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ബജ്‌രംഗ് പൂണിയയ്ക്ക് സ്വര്‍ണം. പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തില്‍ ലോക ഒന്നാം നമ്പറായ ഇന്ത്യന്‍ താരം കസാഖിസ്താന്റെ സായത്‌ബെക്ക് ഒക്കാസോവിനെ 12-7 എന്ന സ്‌കോറിനാണ് കീഴ്‌പ്പെടുത്തിയത്. തോല്‍വി മുന്നില്‍കണ്ടുനില്‍ക്കുമ്പോഴായിരുന്നു ബജ്‌രംഗിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്.

bajrang-punia

തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ച കസാഖ് താരം മത്സരം അവസാനിക്കാന്‍ 60 സെക്കന്റുകള്‍ ശേഷിക്കെ 7-2 എന്ന നിലയില്‍ മുന്നിലായിരുന്നു. എന്നാല്‍, അസാമാന്യ മെയ് വഴക്കവും സ്റ്റാമിനയും പുറത്തെടുത്ത ബജ്‌രംഗ് തുടര്‍ച്ചയായ 10 പോയന്റുകള്‍ നേടിയാണ് എതിരാളിയെ മലര്‍ത്തിയടിച്ചത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം സ്വര്‍ണം ഇതോടെ ബജ്‌രംഗിന് സ്വന്തമായി. ഇന്ത്യന്‍താരം 2017ലും ഇവിടെ ചാമ്പ്യനായിരുന്നു.

അതേസമയം, മറ്റൊരു ഇന്ത്യന്‍ താരം പ്രവീണ്‍ റാണ ഫൈനലില്‍ തോല്‍വിവഴങ്ങി. 79 കിലോഗ്രാം വിഭാഗത്തില്‍ ഇറാനിയന്‍ താരം ബഹ്മാന്‍ മുഹമ്മദ് തെയ്‌മോറിയോട് 3-0 എന്ന സ്‌കോറിനാണ് പ്രവീണ്‍ പരാജയപ്പെട്ടത്. 97 കിലോഗ്രാം വിഭാഗത്തില്‍ സത്യവ്രത് കഡിയന്‍ വെങ്കലവും സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യ 5 മെഡലുകള്‍ നേടിയിട്ടുണ്ട്.

Story first published: Wednesday, April 24, 2019, 9:37 [IST]
Other articles published on Apr 24, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+