ദില്ലി: ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ഒക്ടോബര്‍ 20 മുതല്‍ 28 വരെ നടക്കാനിരിക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ബജ്രംഗ് പൂണിയയെ മൂന്നാം സീഡായി തെരഞ്ഞെടുത്തു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതാദ്യമായി സീഡ് നടപ്പാക്കുമ്പോള്‍ പൂണിയ സീഡിങ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ താരവുമായി. 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് ഇന്ത്യയുടെ യുവതാരം പങ്കെടുക്കുന്നത്.
സമീപകാലത്തെ പ്രകടനത്തിന്റെയും റാങ്കിങ്ങിന്റെയും അടിസ്ഥാനത്തിലാണ് കളിക്കാര്‍ക്ക് സീഡ് നടപ്പാക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ പൂണിയ ലോക ചാമ്പ്യന്‍ഷിപ്പിലും പ്രകടനം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. സീഡ് ലഭിച്ചതോടെ പൂണിയയ്ക്ക് ആദ്യ റൗണ്ടിലെ പോരാട്ടങ്ങള്‍ എളുപ്പമാകും.
തുര്‍ക്കി താരം സെലാഹട്ടിന്‍ കിലിസാല്യന് ആണ് 50 പോയന്റുമായി ഒന്നാം സീഡിലുള്ളത്. റഷ്യയുടെ ബെക്ക്ബുല്ട്ടോവ് രണ്ടാം സീഡിലും 45 പോയന്റുമായി പൂണിയ മൂന്നാം സീഡിലുമാണ്. ലോക ചാമ്പ്യന്‍ഷിപ്പിനായുള്ള ഒരുക്കത്തിനായി ഹംഗറിയിലെ മത്രാഹാസ ഒളിമ്പിക് സ്റ്റേഡിയത്തില്‍ പരിശീലനത്തിലാണ് ഇന്ത്യന്‍താരം. ഇന്ത്യന്‍ ടീം എത്തുന്നതിനും മുന്‍പേ പൂണിയ ഇവിടെയെത്തി പരിശീലനം തുടങ്ങിയിരുന്നു.
കാലവസ്ഥയും സാഹചര്യവുമായി പൊരുത്തപ്പെടാനാണ് നേരത്തെ എത്തിയതെന്നും ഏവരും പ്രതീക്ഷിക്കുന്നപോലെ സ്വര്‍ണമെഡലുമായി നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു. 2013ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പൂണിയ വെങ്കലമെഡല്‍ നേടിയിരുന്നു. ഇതിനുശേഷം പ്രകടനം നിലവാരം മെച്ചപ്പെടുത്തിയ പൂണിയ സ്വര്‍ണമെഡല്‍ നേടുമെന്നാണ് പ്രതീക്ഷ.
നാഷന്‍സ് ലീഗ്: റോണോയില്ലാതെയും ജയിക്കാം, പോളണ്ട് കടന്ന് പോര്‍ച്ചുഗല്‍... ഫ്രാന്‍സ് രക്ഷപ്പെട്ടു