വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജ്‌രംഗ് പൂണിയയ്ക്ക് ബള്‍ഗേറിയയില്‍ ഗുസ്തി സ്വര്‍ണം; അഭിനന്ദന്‍ വര്‍ത്തമാനിന് സമര്‍പ്പിച്ചു

ദില്ലി: ഇന്ത്യന്‍ ഗുസ്തി താരം ബജ്‌രംഗ് പൂണിയ ബള്‍ഗേറിയയില്‍ നടക്കുന്ന ഡാന്‍ കൊളോവ്-നിക്കോള പെട്രോവ് ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടി. പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തില്‍ അമേരിക്കന്‍ താരം ജോര്‍ദന്‍ ഒലിവറിനെയാണ് ബജ്‌രംഗ് കീഴ്‌പ്പെടുത്തിയത്. സ്വര്‍ണമെഡല്‍ എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനിന് സമര്‍പ്പിക്കുന്നതായി ബജ്‌രംഗ് പറഞ്ഞു.

കേദാര്‍ അടിച്ചാല്‍ ഇന്ത്യ ജയിക്കും; ഭാഗ്യതാരത്തിന്റെ രഹസ്യമിതാ, ലേറ്റായാലും ലേറ്റസ്റ്റായി വരുവേന്‍കേദാര്‍ അടിച്ചാല്‍ ഇന്ത്യ ജയിക്കും; ഭാഗ്യതാരത്തിന്റെ രഹസ്യമിതാ, ലേറ്റായാലും ലേറ്റസ്റ്റായി വരുവേന്‍

മത്സരത്തില്‍ അഭിനന്ദന്‍ തനിക്ക് പ്രചോദനമായി. ഒരിക്കല്‍ അദ്ദേഹത്തെ നേരിട്ട് കാണാനും കൈകള്‍ പിടിക്കാനും ആഗ്രഹിക്കുന്നതായും ബജ്‌രംഗ് ട്വീറ്റ് ചെയ്തു. കഴിഞ്ഞവര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം ബജ്‌രംഗ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് ടൂര്‍ണമെന്റുകളില്‍ നാലിലും ഇന്ത്യന്‍ താരം സ്വര്‍ണം നേടി. ലോക ചാമ്പ്യന്‍ഷിപ്പില്‍ മാത്രമാണ് വെള്ളിയിലൊതുങ്ങിയത്.

bajrangpunia

ഇന്ത്യ പാക് സംഘര്‍ഷത്തിനിടയില്‍ പാക്കിസ്ഥാനിലെത്തപ്പെട്ട അഭിനന്ദന്‍ കഴിഞ്ഞദിവസമാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. മിഗ് വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് പാരച്യൂട്ടില്‍ ഇറങ്ങിയ അഭിനന്ദന്‍ പാക് പട്ടാളത്തിന്റെ പിടിയിലാവുകയായിരുന്നു. ജനീവ കരാര്‍ പ്രകാരം ഇദ്ദേഹത്തെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തു.

Story first published: Sunday, March 3, 2019, 12:45 [IST]
Other articles published on Mar 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X