Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാബ അപരാജിത് 63 പന്തില്‍ 118 നോട്ടൗട്ട്.. ക്യാപ്റ്റന്‍ ധോണി കാണുന്നുണ്ടല്ലോ അല്ലേ!

ചെന്നൈ: ബാബ അപരാജിതിനെ അറിയില്ലേ. അണ്ടര്‍ 19 ലോകകപ്പിലൂടെ ശ്രദ്ധേയനായ യു ബാറ്റ്‌സ്മാന്‍. ഐ പി എല്ലില്‍ എം എസ് ധോണിയുടെ സഹതാരം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിലും പുനെ സൂപ്പര്‍ജയന്റ്‌സിലും ധോണിയുടെ ടീമിലുണ്ടായിട്ടും കഴിവ് തെളിയിക്കാന്‍ അവസരം കിട്ടാതിരുന്ന ബാബ അപരാജിത്. ഫസ്റ്റ് ക്ലാസ് ലെവലിലും ലിസ്റ്റ് എയിലും 40നടുത്ത ബാറ്റിംഗ് ശരാശരിയുണ്ട് അപരാജിതിന്.

Read Also: പട്ടിയാണോ നമ്മുടെ കുട്ടിയാണോ വലുത്... കണ്ണീരോടെ നടന്‍ ജയസൂര്യ ചോദിച്ചു, സംഭവം വൈറലായി!

തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ ആദ്യമത്സരത്തില്‍ 63 പന്തില്‍ പുറത്താകാതെ 118 റണ്‍സടിച്ചാണ് അപരാജിത് തലക്കെട്ട് സൃഷ്ടിച്ചിരിക്കുന്നത്. കരൈക്കുടി കാലൈക്കെതിരെ എന്‍ പി ആര്‍ കോളജ് ഗ്രൗണ്ടിലായിരുന്നു തിരുവള്ളൂര്‍ വീരന്‍സ് ക്യാപ്റ്റന്‍ കൂടിയായ ബാബ അപരാജിതിന്റെ അപരാജിത സെഞ്ചുറി. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ ആദ്യത്തെ സെഞ്ചുറി കൂടിയാണ് ഇത്.

babaaprajith

ജയിക്കാന്‍ 166 റണ്‍സ് വേണ്ടിയിരുന്ന വീരന്‍സിനെ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തിക്കാനും അപരാജിതിന് സാധിച്ചു. 18.4 ഓവറിലായിരുന്നു വീരന്‍സിന്റെ ജയം. സിക്‌സറടിച്ചാണ് അപരാജിത് സെഞ്ചുറിയിലെത്തിയത്. 12 ഫോറും 6 സിക്‌സും അപരാജിത് പറത്തി. 34 പന്തില്‍ ആദ്യത്തെ അമ്പത് റണ്‍സെടുത്ത അപരാജിത് അടുത്ത അമ്പത് റണ്‍സെടുക്കാന്‍ വെറും 23 പന്തുകളേ വേണ്ടി വന്നുള്ളൂ. അപരാജിത് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.

Story first published: Friday, August 26, 2016, 13:31 [IST]
Other articles published on Aug 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+