വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ്; മലയാളി സജന്‍ പ്രകാശ് നീന്തല്‍ ഫൈനലില്‍; കുടുംബം വെള്ളപ്പൊക്കത്തില്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മലയാളി നീന്തല്‍താരം സജന്‍ പ്രകാശ് ഫൈനലില്‍ കടന്നു. 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ വിഭാഗത്തില്‍ മത്സരിക്കുന്ന താരം മെഡലിന് അടുത്തു നില്‍ക്കുമ്പോള്‍ സജന്റെ കുടുംബം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതത്തിലാണ്.

sajanprakash

ഇടുക്കി സ്വദേശിയായ സജന് കഴിഞ്ഞദിവസം മാത്രമാണ് തമിഴ്‌നാട്ടിലുള്ള അമ്മവഴി കേരളത്തിലെ പ്രളയത്തെക്കുറിച്ച് അറിവ് ലഭിച്ചത്. തന്റെ കുടുംബം എവിടെയാണെന്നത് സംബന്ധിച്ച് വിവരമൊന്നുമില്ലെന്നാണ് നീന്തല്‍ താരത്തിന്റെ പ്രതികരണം. അവര്‍ എവിടെയാണെന്ന് അറിയില്ല. കുടുംബം സുരക്ഷിതമാണെന്നുമാത്രമാണ് അറിയാവുന്നതെന്നും സജന്‍ പറഞ്ഞു.

അമ്മയാണ് തന്നോട് ഇതേക്കുറിച്ച പറഞ്ഞത്. അമ്മൂമ്മയും അമ്മാവനും ഉള്‍പ്പെടെയുള്ളവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അവരുമായി സംസാരിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം രചിച്ച് ഫൈനലിലെത്തിയെങ്കിലും അവരെ അത് അറിയിക്കാന്‍ മാര്‍ഗമില്ലെന്നും സജന്‍ പറഞ്ഞു.

സെമിയില്‍ മികച്ച രണ്ടാമത്തെ സമയം കുറിച്ചാണ് സജന്‍ ഫൈനലിലെത്തിയത്. നൂറുമീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ഇന്ത്യയുടെ ശ്രീഹരി നടരാജും ഫൈനലിലെത്തി. അതേസമയം, ഇതേ ഇനത്തില്‍ മറ്റൊരു ഇന്ത്യന്‍ താരം അരവിന്ദ് മണി പുറത്തായി. 200 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ ഇന്ത്യയുടെ തന്നെ സൗരഭ് സഗ്‌വേക്കറും പുറത്തായി.

Story first published: Sunday, August 19, 2018, 18:36 [IST]
Other articles published on Aug 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X