വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യയുടെ പതിനഞ്ചുകാരന് മെഡല്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഒരു മെഡല്‍കൂടി സ്വന്തമാക്കി. പരുഷന്മാരുടെ ഡബിള്‍ട്രാപ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ പതിനഞ്ചുകാരന്‍ ശാര്‍ദുല്‍ വിഹാര്‍ വെള്ളി നേടി. ഫൈനല്‍ ട്രൈബ്രേക്കറില്‍ സ്വര്‍ണം നേടാനായില്ലെങ്കിലും ഉജ്വല പ്രകടനമാണ് ഇന്ത്യയുടെ കൗമാരതാരം കാഴ്ചവെച്ചത്.

Shardul Vihan

കഴിഞ്ഞദിവസം വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് സ്വര്‍ണം നേടിയിരുന്നു. ഇതോടെ നാലു സ്വര്‍ണവും നാല് വെള്ളിയും ഒന്‍പത് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് പതിനേഴ് മെഡലുകളായി. നേരത്തെ, ഗെയിംസിന്റെ മൂന്നാംദിനം പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി ഏഷ്യന്‍ ഗെയിംസിലെ അരങ്ങേറ്റത്തില്‍ തന്നെ സ്വര്‍ണം നേടിയിരുന്നു.

ഗെയിംസില്‍ ഇന്ത്യ ആകെ നേടിയ നാലു സ്വര്‍ണത്തില്‍ രണ്ടെണ്ണവും ഗുസ്തിയിലൂടെയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരാണ് സ്വര്‍ണം നേടിയ മറ്റുള്ളവര്‍. പുരുഷ വിഭാഗം ട്രാപ്പ് ഷൂട്ടിങില്‍ ലക്ഷയ് ഷെറോണ്‍, 10 മീറ്റര്‍ റൈഫിള്‍ ഇനത്തില്‍ ദീപക് കുമാര്‍ എന്നിവര്‍ വെള്ളിയും നേടി.


Story first published: Thursday, August 23, 2018, 15:13 [IST]
Other articles published on Aug 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X