ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സൈന നേവാള്‍ വെങ്കലം നേടി. വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ തായ്പേയിയുടെ തായ് സുയിങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റതോടെ സൈനയ്ക്ക് ഫൈനലിലെത്താനായില്ല. സ്കോര്‍ 21-17, 21-14. വനിതാ സിംഗിള്‍സ് സെമിയിലെത്തിയ മറ്റൊരു താരം പിവി സിന്ധുവിലാണ് ഇനി ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷ.
സൈനയുടെ വെങ്കലത്തോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 37 ആയി. ഏഴു സ്വര്‍ണവും പത്ത് വെള്ളിയും 20 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന് ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.
കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന് സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന് സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്രംഗ് പൂണിയ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടി.
നാലാം ടെസ്റ്റ് മിസ്സാക്കരുത്!! മഗ്രാത്തിനെ പിന്നിലാക്കാന്‍ ജിമ്മി... നേട്ടത്തിനരികെ കോലിയും ഇഷാന്തും