ദില്ലി: ഏഷ്യന്‍ ഗെയിംസിനായുള്ള ഒരുക്കം ഗംഭീരമാക്കിയ ഇന്ത്യന്‍ ഹോക്കി ടീം ഗെയിസ് സ്വര്‍ണം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തിലാണെന്ന് ഇന്ത്യന്‍ താരം രൂപീന്ദര്‍ പാല് സിങ്. അടുത്തിടെ നടന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ 3-0 എന്ന നിലയില്‍ ഇന്ത്യ പരമ്പര നേടിയതിന് പിന്നാലെയാണ് രൂപീന്ദര്‍ ഏഷ്യന്‍ ഗെയിംസിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിച്ചത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ന്യൂസിലന്‍ഡിനെതിരായ വിജയം ഇന്ത്യയുടെ ആത്മവിശ്വാസമുയര്ത്തുന്നതാണെന്ന് രൂപീന്ദര്‍ പറഞ്ഞു. ചാമ്പ്യന്‍സ് ലീഗ് ഹോക്കിയില്‍ തനിക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലൂടെ പഴയ താളം വീണ്ടെടുക്കാന്‍ കഴിഞ്ഞെന്ന് ഇന്ത്യയുടെ ഡ്രാഗ് ഫ് ളിക്കര്‍ വ്യക്തമാക്കി.
കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പരിക്കേറ്റ രൂപീന്ദര്‍ വിശ്രമത്തിലായിരുന്നു. ഏഷ്യന്‍ ഗെയിംസിനായുളള ഒരുക്കത്തിനായി രൂപീന്ദര്‍ സിങ്ങിനെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും ഒഴിവാക്കി. എന്നാല്‍, കളി ടിവിയില്‍ കാണുകയെന്നത് അത്യധികം വേദനിപ്പിക്കുന്നതാണെന്ന് താരം പറയുന്നു. പരിക്ക് ഒരു താരത്തെ എത്രമാത്രം ബുദ്ധിമുട്ടിക്കുന്നതാണെന്നറിയാം. ഏഷ്യന്‍ ഗെയിംസില്‍ കളിക്കുന്നത് ആകാംഷയോടെ കാത്തിരിക്കുകയാണെന്നും രൂപീന്ദര്‍ പറഞ്ഞു.
ഈ മാസം ആദ്യം ബംഗ്ലാദേശില്‍ നടന്ന നാല് പരീശീലന മത്സരങ്ങളില്‍ രൂപീന്ദര്‍ പെനാല്‍റ്റി കോര്‍ണറുകളില്‍ നിന്നും 10 ഗോളുകള്‍ നേടിയിരുന്നു. സൗത്ത് കൊറിയയ്ക്കെതിരായ മത്സരത്തിലും ഗോള്‍ നേട്ടം ആവര്‍ത്തിച്ചു. ഇന്ത്യ ഓഗസ്തില്‍ ജക്കാര്‍ത്തയില്‍ ഒളിമ്പിക്സിനായി ഇറങ്ങുമ്പോള്‍ രൂപീന്ദറിന്റെ പ്രകടനമികവ് ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ.