ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ പതിനൊന്നാം ദിവസം ഇന്ത്യയ്ക്ക് ആദ്യ മെഡലെത്തി. ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ അജന്ത ശരത് കമല്‍, മനികാ ബത്ര സഖ്യമാണ് മെഡല്‍ സ്വന്തമാക്കിയത്. ഇരുവരും സെമിയില്‍ ചൈനയോട് തോറ്റു. 9-11, 5-11, 13-11, 4-11, 8-11 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ പരാജയം.
നേരത്തെ ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ പുരുഷ ടീമും വെങ്കലം നേടിയിരുന്നു. ഈ ഇനത്തില്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പിന്നിലായിരുന്ന ഇന്ത്യ മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചത്. ഇതാദ്യമായാണ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നീസ് താരമെന്ന ബഹുമതി ഇനി മനികാ ബത്രയ്ക്കും സ്വന്തമായി. ഇതോടെ, ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 51 ആയി ഉയര്‍ന്നു. 9 സ്വര്‍ണവും 19 വെള്ളിയും 23 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്.
ഇന്ത്യയുടെ സ്വര്‍ണ ജേതാക്കള്‍ ഇവരാണ്, പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മന്‍ജീത് സിങ്, ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര, പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന് ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.
കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന് സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന് സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്രംഗ് പൂണിയ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടി.