വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ് വനിതാ കബഡിയിലും ഇന്ത്യയ്ക്ക് തോല്‍വി; വെള്ളി മാത്രം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ടീം സ്വര്‍ണം നഷ്ടമാക്കിയതിന് പിന്നാലെ വനിതാ ടീമും സ്വര്‍ണം കൈവിട്ടു. ഫൈനലില്‍ ഇറാനോടാണ് വനിതാ ടീം 24-27 എന്ന സ്‌കോറിന് തോറ്റത്. ഇതോടെ ഈ ഇനത്തില്‍ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ മാത്രമാണ് ലഭിക്കുക. 1990 മുതല്‍ എല്ലാ ഏഷ്യന്‍ ഗെയിംസുകളിലും സ്വര്‍ണം നേടിയ ടീമാണ് ഇന്ത്യയുടെ പുരുഷ ടീം. ഏഷ്യന്‍ കബഡിയില്‍ രാജാക്കന്മാരായിരുന്ന ഇന്ത്യ ഇത്തവണ മോശം പ്രകടനമാണ് നടത്തിയത്.

indianwomenkabadi

ഗെയിംസിന്റെ ആറാംദിനം വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മത്സരത്തില്‍ ഇന്ത്യയുടെ ഹീന സിദ്ദു വെങ്കലം നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം 24 ആയി. ആറു സ്വര്‍ണവും അഞ്ച് വെള്ളിയും 13 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്. ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഇന്ത്യന്‍ താരങ്ങളായ രോഹന്‍ ബോപണ്ണയും ദിവിജ് ശരണും ചേര്‍ന്ന സഖ്യം കസാഖിസ്ഥാന്റെ ഡെന്നിസ് യെവിസിയേവ് അലക്‌സാണ്ടര്‍ ബബ്ലിക് സഖ്യത്തെ തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത്.

പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും സ്വര്‍ണം നേടി. തുഴച്ചിലില്‍ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിള്‍ സ്‌കള്‍സില്‍ ദുഷ്യന്ത് ചൗഹാനും, പുരുഷന്മാരുടെ ഡബിള്‍സ് സ്‌കള്‍സില്‍ രോഹിത് കുമാറും ഭഗവാന്‍ സിങ്ങും വെങ്കല മെഡലും സ്വന്തമാക്കി.

പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് എന്നിവരും സ്വര്‍ണം നേടി. ഗെയിംസില്‍ ഇന്ത്യ നേടിയ സ്വര്‍ണത്തില്‍ രണ്ടെണ്ണം ഗുസ്തിയിലൂടെയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരാണ് സ്വര്‍ണം നേടിയ മറ്റുള്ളവര്‍.

Story first published: Friday, August 24, 2018, 14:30 [IST]
Other articles published on Aug 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X