വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ്; അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വെള്ളി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്ത് കോമ്പൗണ്ട് ടീം ഇനത്തില്‍ ഇന്ത്യന്‍ വനിതകള്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ഫൈനലില്‍ സൗത്ത് കൊറിയ 231-228 എന്ന സ്‌കോറിന് ഇന്ത്യയെ തോല്‍പ്പിച്ചു. മുസ്‌കാന്‍ കിരാര്‍, മധുമിത കുമാരി, ജ്യോതി സുരേഖ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്കുവേണ്ടി വെള്ളിമെഡല്‍ സ്വന്തമാക്കിയത്. മികച്ച പോരാട്ടമാണ് ഇന്ത്യ ഫൈനലില്‍ കാഴ്ചവെച്ചതെങ്കിലും മൂന്നാമത്തെ സെറ്റിലെ പിഴവ് തിരിച്ചടിയായി. ആദ്യ സെറ്റ് ഇന്ത്യ നേടിയിരുന്നു. എന്നാല്‍, രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റ് ജയിച്ച കൊറിയ സ്വര്‍ണമെഡലിനര്‍ഹരായി.

women-compound-archery

ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 42 ആയി ഉയര്‍ന്നു. 8 സ്വര്‍ണവും 14 വെള്ളിയും 20 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര, പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.

കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടി.

Story first published: Tuesday, August 28, 2018, 11:53 [IST]
Other articles published on Aug 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X