ഭുവനേശ്വര്‍: ഏറെ പ്രതീക്ഷ നല്കുന്ന മലയാളി താരം ടിന്റു ലൂക്ക ഇത്തവണയും കേരളത്തിന് സമ്മാനിച്ചത് നിരാശമാത്രം. ഭുവനേശ്വറില്‍ നടക്കുന്ന ഏഷ്യല്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ എണ്ണൂറ് മീറ്ററില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ പോലും ടിന്റുവിന് കഴിഞ്ഞില്ല.
കടുത്ത പനിയാണ് ടിന്റുവിന്റെ പ്രകടനത്തെ ബാധിച്ചത് എന്നാണ് പരിശീലക പിടി ഉഷ പറഞ്ഞത്. സഹതാരവുമായി കൂട്ടിയിടിച്ചതും പ്രശ്നമായി. പനി ബാധിച്ച താരത്തിന്റെ മാനസികാവസ്ഥ മത്സരത്തെ ബാധിച്ചുവെന്നും പിടി ഉഷ പറഞ്ഞു.
ടിന്റുവിന്റെ പ്രകടനം നിരാശപ്പെടുത്തിയെങ്കിലും ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മികച്ച പ്രകടം ആണ് കാഴ്ചവയ്ക്കുന്നത്. വനിതകളുടെ എണ്ണൂറ് മീറ്ററില്‍ സ്വര്‍ണം നേടിയതും ഇന്ത്യക്കാരി തന്നെ ആയിരുന്നു. ശ്രീലങ്കന്‍ താരത്തെ ഫോട്ടോഫിനിഷില്‍ പിന്തള്ളി അര്‍ച്ചന ആദം ആണ് സ്വര്‍ണം നേടിയത്.
പുരുഷ വിഭാഗം 800 മീറ്റര്‍ ഓട്ടത്തില്‍ മലയാളികള്‍ക്ക് അഭിമാനമായി ജിന്സണ് ജോണ്സന് വെങ്കലം സ്വന്തമാക്കി. സ്വര്‍ണ പ്രതീക്ഷയിലായിരുന്നു ജിന്‍സന്റെ തുടക്കമെങ്കിലും അവസാന ലാപ്പില്‍ രണ്ട് പേര് ജിന്‍സണെ മറികടക്കുകയായിരുന്നു.
ഏഷ്യന്‍ അത്ലറ്റിക് ചാമ്പന്‍ഷിപ്പില്‍ ചൈനീസ് ആധിപത്യം അവസാനിപ്പിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് ഇന്ത്യ കാഴ്ചവയ്ക്കുന്നത്. ഇത്തവണ കിരീടം ഇന്ത്യക്ക് തന്നെയായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.