ഏഷ്യന്‍ അമ്പെയ്ത്ത് ചാമ്പ്യഷിപ്പില്‍ ദീപിക കുമാരിക്ക് സ്വര്‍ണം, ഒളിമ്പിക്‌സ് യോഗ്യത
ബാങ്കോക്ക്: ഇന്ത്യന്‍ അമ്പെയ്ത്ത് താരം ദീപിക കുമാരി ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടി. ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യന്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ റികര്‍വ് വിഭാഗത്തില്‍ സ്വര്‍ണം നേടിയാണ് ദീപിക ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയത്. ഫൈനലില്‍ ഇന്ത്യയുടെ തന്നെ അങ്കിത ഭഗത്തിനെ 6-0 എന്ന നിലയില്‍ ദീപിക പരാജയപ്പെടുത്തി. ഇന്ത്യ, ഭൂട്ടാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ക്കും ഒളിമ്പിക്‌സ് യോഗ്യത ലഭിച്ചു.
ഇന്ത്യന്‍ ഒളിമ്പിക്‌സ് കമ്മറ്റിക്ക് ക്വാട്ട ലഭിക്കും. ദീപിക കുമാരി, അങ്കിത, ബൊംബൈലാ ദേവി എന്നിവര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനെത്തിയത് ലോക ആര്‍ച്ചറിയുടെ പതാകയ്ക്ക് കീഴിലാണ്. ഇന്ത്യന്‍ ആര്‍ച്ചറി അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണിത്. പുതിയ അസോസിയേഷനെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ സസ്‌പെന്‍ഷന്‍ നീക്കുമെന്നാണ് പ്രതീക്ഷ.

അടുത്തവര്‍ഷം ബര്‍ലിനില്‍ നടക്കാനിരിക്കുന്ന ആര്‍ച്ചറി ലോകകപ്പിലാണ് ഇനി ഒളിമ്പിക്‌സ് യോഗ്യത ലഭിക്കാവുന്ന ഇനങ്ങളുള്ളത്. നേരത്തെ ഇന്ത്യയുടെ പുരുഷ ടീമായ തരുണ്‍ദീപ് റായ്, അതാനു ദാസ്, പര്‍വിന്‍ ജാധവ് എന്നിവര്‍ ഒളിമ്പിക്‌സിന് യോഗ്യത സ്വന്തമാക്കിയിരുന്നു. ലണ്ടന്‍, റിയോ ഒളിമ്പിക്‌സില്‍ മത്സരിച്ച താരമാണ് ദീപിക കുമാരി. എന്നാല്‍, മെഡല്‍ നേടാനായില്ല. ഇത്തവണ മികച്ച പ്രകടനത്തോടെ മെഡല്‍നേട്ടത്തിലെത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications