Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഞ്ച് മലയാളികള്‍ക്ക് അര്‍ജ്ജുന അവാര്‍ഡ്

ദില്ലി: അഞ്ച് മലയാളി കായിക താരങ്ങള്‍ക്ക് ഇത്തവണ അര്‍ജ്ജുന അവാര്‍ഡ്. വോളിബോള്‍ താരം ടോം ജോസഫ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ കായികമന്ത്രാലയം ശുപാര്‍ശ ചെയ്തു. ഇത്തവണ ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ആരേയും ശുപാര്‍ശ ചെയ്തിട്ടില്ല.

വോളിബോള്‍ താരം ടോം ജോസഫ്, ബാസ്‌കറ്റ് ബോള്‍ താരം ഗീതു എന്ന ജോസ്, അത്‌ലറ്റുമാരായ ടിന്റു ലൂക്ക, സജി തോമസ് ബാഡ്മിന്റണ്‍ താരം വി ദിജു എന്നിവര്‍ക്കാണ് പുരസ്‌കാരം. ക്രിക്കറ്റ് താരം കപില്‍ ദേവിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്.

arjuna-award

പത്ത് വര്‍ഷമായി അര്‍ജുന അവാര്‍ഡിന് പരിഗണിക്കപ്പെടുന്ന വ്യക്തിയാണ് ടോം ജോസഫ്. ടോം ജോസഫിന് പുരസ്‌കാരം നല്‍കാത്തതിന് പിന്നിലെ അണിയറക്കഥകള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു. എന്തായാലും ടോം ജോസഫിന്റെ കാത്തിരിപ്പിന് ഇത്തവണത്തോടെ അവസാനമായിരിക്കുന്നു.

ഇത്തവണ പുരസ്‌കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ടിന്റു ലൂക്ക. തുഴച്ചില്‍ താരം സജി തോമസിനും ബാസ്‌കറ്റ് ബോള്‍ താരം ഗീതു അന്ന ജോസിനും ഇത് വൈകി വന്ന അംഗീകാരമാണ്. ജിന്നി ജോര്‍ജ്ജിന് ശേഷം വിദേശ ലീഗില്‍ ബാസ്‌കറ്റ് ബോള്‍ കളിക്കാന്‍ അവസരം ലഭിച്ച താരമാണ് അന്ന.

ബാഡ്മിന്റണില്‍ ഇന്ത്യയുടെ അഭിമാനമാണ് കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ വി ദിജു. ജ്വാല ഗ്വട്ടക്കൊപ്പം മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യക്ക് ഒരുപാട് വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് ദിജു.

Story first published: Wednesday, August 13, 2014, 9:16 [IST]
Other articles published on Aug 13, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+