Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈനലില്‍ തോറ്റാലെന്ത്? അര്‍ജന്റീന തന്നെ ഒന്നാം നമ്പര്‍!

സൂറിച്ച്: കോപ്പ അമേരിക്ക 2015 ന്റെ ഫൈനലില്‍ ചിലിയോട് തോറ്റ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനും ആരാധകര്‍ക്കും ആശ്വാസം. ലോകകപ്പിന് പിന്നാലെ കോപ്പയുടെയും ഫൈനലില്‍ എത്തിയ അര്‍ജന്റീന ലോകറാങ്കിംഗിലും മുന്നിലെത്തി. മൂന്നാം സ്ഥാനത്തായിരുന്ന അര്‍ജന്റീന ഇപ്പോള്‍ ലോകറാങ്കിംഗില്‍ ഒന്നാമതാണ്.

ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പിച്ച കോപ്പ ആതിഥേയരായ ചിലിക്കും കിട്ടി വമ്പന്‍ സ്ഥാനക്കയറ്റം. പത്തൊമ്പതാം സ്ഥാനത്തായിരുന്ന ചിലി പതിനൊന്നാം സ്ഥാനത്തേക്കാണ് കയറിയത്. ലോകചാമ്പ്യന്മാരായ ജര്‍മനിയെ മറികടന്നാണ് അര്‍ജന്റീന ഒന്നാം സ്ഥാനത്തെത്തിയത്. ജര്‍മനി രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നപ്പോള്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെല്‍ജിയം മൂന്നാം സ്ഥാനത്തേക്ക് മാറി.

argentina

2008നുശേഷം ആദ്യമായിട്ടാണ് അര്‍ജന്റീന ഫിഫ റാങ്കില്‍ ഒന്നാംസ്ഥാനത്തെത്തുന്നത്. കോപ്പയില്‍ തിളങ്ങാനായില്ലെങ്കിലും കൊളംബിയയ്ക്ക് സ്ഥാനനഷ്ടമില്ല. ജയിംസ് റോഡ്രിഗസിന്റെ ടീം നാലാം സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ കോപ്പ ക്വാര്‍ട്ടറില്‍ പരാഗ്വെയോട് ഏറ്റ തോല്‍വി ബ്രസീലിന് ഒരു സ്ഥാനം താഴേക്കെത്തിച്ചു. ഹോളണ്ട് അഞ്ചാമതും ബ്രസീല്‍ ആറാമതും പോര്‍ച്ചുഗല്‍ ഏഴാമതുമാണ് ഇപ്പോള്‍.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗുവാമിനോട് തോറ്റ ഇന്ത്യയ്ക്ക് റാങ്കിംഗിലും കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 15 സ്ഥാനങ്ങള്‍ താഴേക്ക് വീണ ഇന്ത്യന്‍ ടീം ഇപ്പോള്‍ നൂറ്റി അന്‍പത്തിയാറാം സ്ഥാനത്താണ് ഏഷ്യല്‍ ഇരുപത്തിയെട്ടാണ് ഇന്ത്യയുടെ റാങ്ക്. 20 സ്ഥാനം മെച്ചപ്പെടുത്തിയ ഗുവാമിന്റെ റാങ്ക് 154 ആണ്. ഇന്ത്യയ്ക്കും മേലെ!

Story first published: Friday, July 10, 2015, 18:37 [IST]
Other articles published on Jul 10, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+