Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ഫുട്‌ബോള്‍; ജര്‍മനി കിരീടം നേടുമെന്ന് ആര്യന്‍ റോബന്‍

സാവോപോളൊ: ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിന് ഒരു ദിവസം മാത്രം അവശേഷിക്കെ ഫൈനലില്‍ വിജയം ജര്‍മനിക്കൊപ്പമായിരിക്കുമെന്ന് ഹോളണ്ടിന്റെ സൂപ്പര്‍താരം ആര്യന്‍ റോബന്‍. അര്‍ജന്റീനയ്ക്ക് മത്സരത്തില്‍ ഒരു സാധ്യതയുമില്ലെന്നു പറഞ്ഞ റോബന്‍ ഫൈനല്‍ അര്‍ഹിക്കാത്ത ടീമാണ് അര്‍ജന്റീനയെന്നു പറയാനും മടിച്ചില്ല.

നേരിയ സാധ്യതപോലും അര്‍ജന്റീനയ്ക്കില്ല. ഇപ്പോഴത്തെ ഫോമില്‍ ജര്‍മനിതന്നെ ലോക ജേതാക്കളാകും. അര്‍ജന്റീന എത്ര ഗോളിനാണ് തോല്‍ക്കുന്നത് എന്നുമാത്രമേ അറിയാനുള്ളൂ, റോബന്‍ പറഞ്ഞു. സെമിയില്‍ അര്‍ജന്റീനയോട് തോറ്റത് നിര്‍ഭാഗ്യം കൊണ്ടുമാത്രമാണെന്ന് റോബന്‍ വ്യക്തമാക്കി. പെനാല്‍റ്റി ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെതാണ്. ജയം ആര്‍ക്കൊപ്പവും നില്‍ക്കും.

aryan-roben

കോസ്‌റ്റോറിക്കയുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് ഭാഗ്യം ഞങ്ങള്‍ക്കൊപ്പം നിന്നു. എന്നാല്‍ അര്‍ജന്റീനയോട് തോല്‍ക്കാനായിരുന്നു വിധി. മികച്ച കളിതന്നെയാണ് ടൂര്‍ണമെന്റിലുടനീളം ഞങ്ങള്‍ പുറത്തെടുത്തത്. അതുകൊണ്ടുതന്നെ നാട്ടിലേക്ക് തിരിച്ചുപോകുന്നത് അഭിമാനത്തോടെയാണെന്നും റോബന്‍ പറയുന്നു.

അര്‍ജന്റീനയ്‌ക്കെതിരായ സെമി ഫൈനലില്‍ റോബന് പന്തുകിട്ടിയത് അപൂര്‍വമായിരുന്നു. മികച്ച മുന്നേറ്റം നടത്താനോ ഗോളിലേക്ക് ഷോട്ടുതിര്‍ക്കാനോ റോബന് സാധിക്കാത്തവിധം അര്‍ജന്റീനിയന്‍ പ്രതിരോധം റോബനെ സമര്‍ത്ഥമായി പൂട്ടിയിടുകയായിരുന്നു. 2010ലെ റണ്ണര്‍ അപ്പുകളായ ഹോളണ്ട് ഇത്തവണയും കിരീടസാധ്യത കല്‍പ്പിക്കപ്പെട്ട ടീമായിരുന്നു. ആദ്യ മത്സരത്തില്‍ സ്‌പെയിനിനെ തകര്‍ത്ത അവര്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും സെമിയില്‍ അര്‍ജന്റീനയോട് അടിയറവ് പറഞ്ഞു.

Story first published: Sunday, July 13, 2014, 8:07 [IST]
Other articles published on Jul 13, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+