Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീന തോറ്റാല്‍ മെസ്സിയെ പഴിക്കരുതെന്ന് മറഡോണ

ബ്രസീലിയ: ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബെല്‍ജിയത്തെ നേരിടുന്ന അര്‍ജന്റീനന്‍ ടീം തോല്‍ക്കുകയാണെങ്കില്‍ ക്യാപ്റ്റന്‍ മെസ്സിയെ പഴിക്കരുതെന്ന് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. ബെല്‍ജിയം മികച്ച ടീമാണ്, അര്‍ജന്റീനയ്‌ക്കെതിരെ ജയം നേടുക അവരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമായ കാര്യമല്ല, കാരണം അര്‍ജന്റീന തങ്ങളുടെ മികവിന് അടുത്തെങ്ങുമുള്ള പ്രകടനം കാഴ്ചവെക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

മെസ്സിയുടെ കരുത്തിലാണ് ടീം ക്വാര്‍ട്ടര്‍വരെ എത്തിയത്. ക്വാര്‍ട്ടറിലും മെസ്സിയുടെ ഉജ്വലഗോള്‍ സംഭവിക്കാം എന്നാല്‍ ടീം തോല്‍ക്കുകയാണെങ്കില്‍ അതിനു കാരണക്കാരന്‍ മെസ്സിയാണെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മറഡോണ വ്യക്തമാക്കി. മെസ്സി മനോഹരമായാണ് ലോകകപ്പില്‍ കളിച്ചത്. എന്നാല്‍ സഹതാരങ്ങള്‍ വേണ്ടത്ര സഹകരണം അദ്ദേഹത്തിന് നല്‍കിയില്ലെന്ന് മറഡോണ ചൂണ്ടിക്കാട്ടി.

maradona

1986 ലോകകപ്പില്‍ മറഡോണയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനന്‍ ടീം സെമിയില്‍ ബെല്‍ജിയത്തെ തോല്‍പ്പിച്ചിരുന്നു. മറഡോണയുടെ രണ്ടുഗോള്‍ ബലത്തിലായിരുന്നു അര്‍ജന്റീനയുടെ ജയം. ഫൈനലിലെത്തിയ അര്‍ജന്റീന അന്ന് കപ്പടിക്കുകയും ചെയ്തു. സമാന സാഹചര്യത്തില്‍ മെസ്സിയും അര്‍ജന്റീനയെ തോളിലേറ്റുമെന്നാണ് അര്‍ജന്റീനന്‍ ആരാധകരുടെ വിശ്വാസം.

ഈ ലോകകപ്പിലെ മികച്ച താരങ്ങളുമായാണ് ബെല്‍ജിയം അര്‍ജന്റീനയെ നേരിടാന്‍ ഒരുങ്ങുന്നത്. പ്രതിരോധത്തിലും മിഡ്ഫീല്‍ഡിലും മുന്നേറ്റ നിരയിലും യുവത്വത്തിന്റെ ചുറചുറുക്കുള്ള ലോകോത്തര താരങ്ങളാണ് ബെല്‍ജിയത്തിനുള്ളത്. യുഎസ്സിനെതിരായ മത്സരത്തില്‍ ബെല്‍ജിയം തങ്ങളുടെ കളി മികവ് പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെയുള്ള കളികളില്‍ അര്‍ജന്റീനയുടെ പ്രകടനമാകട്ടെ താരതമ്യേന മോശമാണ്. അതുകൊണ്ടുതന്നെ അര്‍ജന്റീനയെ തോല്‍പ്പിച്ച് ബെല്‍ജിയം സെമിയിലേക്ക് മാര്‍ച്ചു ചെയ്യുമെന്നാണ് കളിവിദഗ്ധരും കണക്കു കൂട്ടുന്നത്.

Story first published: Saturday, July 5, 2014, 16:45 [IST]
Other articles published on Jul 5, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+