Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമ്പെയ്ത്ത് ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വെള്ളി മെഡല്‍

ആന്റല്യ: തുര്‍ക്കിയിലെ ആന്റല്യയില്‍ നടന്നുവരുന്ന അമ്പെയ്ത്ത് ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ വെള്ളിമെഡല്‍ നേടി. ജ്യോതി സുരേഖ, മുസ്‌കാന്‍ കിരാര്‍, ദിവ്യ ദയാല്‍ എന്നിവരടങ്ങിയ സംഘമാണ് കോമ്പൗണ്ട് വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടിയത്. ഫൈനലില്‍ ഇന്ത്യ ചൈനീസ് തായ്‌പേയിയോടാണ് തോറ്റത്.

ചൈനീസ് തായ്‌പേയ് ടീം 231 സ്‌കോര്‍ ചെയ്തപ്പോള്‍ 3 പോയന്റുകള്‍ക്കാണ് ഇന്ത്യയ്ക്ക് സ്വര്‍ണം നഷ്ടമായത്. തുര്‍ക്കിക്കെതിരെ വിജയിച്ച സൗത്ത് കൊറിയ വെങ്കലം നേടി. സ്‌കോര്‍ 227-224. ഈ വര്‍ഷം ഇന്ത്യ രണ്ടാമത്തെ മെഡലാണ് ലോകകപ്പില്‍ നിന്നും നേടിയത്. ഏപ്രിലില്‍ ഷാങ്ഹായ് ലോകകപ്പില്‍ ജ്യോതി സുരേഷ, അഭിഷേക് വര്‍മ സഖ്യം മിക്‌സഡ് കോമ്പൗണ്ട് ഇനത്തില്‍ വെങ്കലം നേടിയിരുന്നു.

jyothi

ആന്റല്യയില്‍ ഇന്ത്യ കൂടുതല്‍ മെഡലുകള്‍ ലക്ഷ്യമിടുന്നുണ്ട്. അമ്പെയ്ത്തില്‍ ലോകനിലവാരത്തിലുള്ള താരങ്ങള്‍ ഇന്ത്യയ്ക്കുണ്ടെങ്കിലും സ്ഥിരതയില്ലാത്തതാണ് തിരിച്ചടിയാകുന്നത്. മികച്ച പരിശീലനവും മറ്റും ലഭിച്ചാല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മെഡലുകള്‍ നേടാന്‍ കഴിയുന്ന ഇനമാണ് അമ്പെയ്ത്ത്. അതുകൊണ്ടുതന്നെ ഈ ഇനത്തില്‍ കേന്ദ്ര കായിക മന്ത്രാലയം കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന ആവശ്യവും ശക്തമാണ്.

Story first published: Friday, May 25, 2018, 19:13 [IST]
Other articles published on May 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+