For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയോ ഒളിംപിക്‌സ്; അമ്പെയ്ത്തില്‍ മിന്നുന്ന പ്രകടനവുമായി ബൊംബായ്‌ലാ ദേവി പ്രീ ക്വാര്‍ട്ടറില്‍

By Anwar Sadath

റിയോ: വനിതാ വിഭാഗം വ്യക്തിഗത അമ്പെയ്ത്തില്‍ ഇന്ത്യയുടെ ബൊംബായ്‌ല ദേവി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എലിമിനേഷന്‍ റൗണ്ടില്‍ ചൈനീസ് തായ്‌പേയിയുടെ ലിന്‍ ഷിയെ 6-2 ന് ബൊംബെയ്‌ലാ പരാജയപ്പെടുത്തി. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ താരമാണ് ലിന്‍ ഷി.

108-101 എന്നായിരുന്നു സ്‌കോര്‍. നാലില്‍ മൂന്ന് സെറ്റും അനായാസമായി സ്വന്തമാക്കിയാണ് ബൊംബെയ്‌ല മികച്ച് നിന്നത്. പിഴവുകള്‍ വരുത്താതെ ആത്മവിശ്വാസത്തോടെ വില്ലുകുലച്ച ഇന്ത്യന്‍ താരത്തിന് മുന്നില്‍ ലിന്‍ ഷി അടിയറവ് പറയുകയായിരുന്നു. വ്യാഴാഴ്ചയാണ് ബൊംബെയ്‌ലയുടെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം.

 archer-bombayla-devi-into-round

നാലു സെറ്റിലുമായി ബൊംബെയ്‌ലാ മൊത്തം നാലു തവണ പത്ത് പോയിന്റ് നേടി. 27-24, 27-24, 26-27, 28-26. എന്നിങ്ങിനെയാണ് പോയിന്റുകള്‍. ഹോക്കിയിലും ഷൂട്ടിങ്ങിലും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ ബൊംബായ്‌ലാ ദേവിയുടെ പ്രകടനമാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

Story first published: Thursday, August 11, 2016, 7:26 [IST]
Other articles published on Aug 11, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+