Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഷൂട്ടര്‍ അപൂര്‍വി ചന്ദേല ലോക റാങ്കിങ്ങില്‍ ഒന്നാമത്

ദില്ലി: ഇന്ത്യന്‍ ഷൂട്ടര്‍ അപൂര്‍വി ചന്ദേല വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക ഒന്നാംറാങ്കിലെത്തി. ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് അപൂര്‍വി നെറുകയിലെത്തിയത്. ഫിബ്രുവരിയില്‍ ദില്ലിയില്‍ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ അപൂര്‍വി ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം സ്വന്തമാക്കിയിരുന്നു.

apurvichandela

ലോക ഒന്നാംറാങ്കിലെത്തിയെന്നും പുതിയൊരുനാഴിക്കല്ല് പിന്നിട്ടുവെന്നും അപൂര്‍വി ട്വീറ്റിലൂടെ അറിയിച്ചു. അപൂര്‍വി 1926 പോയന്റുകള്‍ സ്വന്തമാക്കി. ദില്ലിയിലെ ലോകകപ്പില്‍ ലോക റെക്കോര്‍ഡോടെയായിരുന്നു അപൂര്‍വിയുടെ സ്വര്‍ണനേട്ടം. ഫൈനലില്‍ 252.9 പോയന്റ് നേടി. അതേസമയം ഈ മാസം ആദ്യം ചൈനയില്‍ നടന്ന ലോകകപ്പില്‍ അപൂര്‍വിക്ക് ഫൈനലിലെത്താനായില്ല.

ഇന്ത്യയുടെതന്നെ മറ്റൊരു താരമായ അഞ്ജും മൗദ്ഗില്‍ ആയിരുന്നു ഇതിന് മുന്‍പ് 10 മീറ്റര്‍ എയര്‍റൈഫിള്‍ വിഭാഗത്തില്‍ ഒന്നാം റാങ്കില്‍. അഞ്ജും ഇത്തവണ ബെയ്ജങ്ങില്‍ നടന്ന ലോകകപ്പില്‍ മിക്‌സഡ് ഇനത്തില്‍ സ്വര്‍ണം നേടിയിരുന്നു. ചന്ദേല ഒളിമ്പിക്‌സിനും യോഗ്യത ഉറപ്പാക്കിയ ഇന്ത്യന്‍ താരമാണ്. മൗദ്ഗില്‍, സൗരഭ് ചൗധരി, ദിവ്യാഷ്, അഭിഷേക് വര്‍മ തുടങ്ങിയ ഷൂട്ടര്‍മാരും ടോക്കിയോ ഒളിമ്പിക്‌സില്‍ യോഗ്യത നേടിയിട്ടുണ്ട്.

Story first published: Wednesday, May 1, 2019, 11:39 [IST]
Other articles published on May 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+